അന്ന് ലാലു അലക്സിന്റെ മകൾ, ഇന്ന് ലാലു താരത്തിന്റെ ഭാര്യയായി, കനിഹയുടെ താരമാറ്റം ഇങ്ങനെ

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കോമഡി ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നു, ഒപ്പം ലാലു അലക്‌സ് മീന, കനിഹ, കല്യാണി പ്രിയദർശൻ, സൗബിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ദീപക് ദേവാണ്.ഒക്ടോബർ 24 ന് ഒടിടി റിലീസിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

ചിത്രത്തിന് മികച്ച അഭിപ്രായം ആണ് മുന്നോട്ട് വരുന്നത്.കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ലാലു അലക്സിനെ ട്രോളി ട്രോളന്മാർ എത്തിയിരുന്നു. ചിത്രത്തിൽ താരം പട്ടായ ഷർട്ട്‌ ഇട്ടതായിരുന്നു കാര്യം.പുലിവാൽ കല്യാണം സിനിമയിൽ ജഗതിയെ ടീഷർട്ട് ഇടിച്ചതിനെ തുടർന്നാണ് ട്രോളുകൾ ഉണ്ടായത്.ഇപ്പോഴിത വൈറൽ ആകുന്നത് സിനിമ താരം കനിഹയെ കുറിച്ചാണ്.അലക്സിന്റെ ഭാര്യ ആയി സിനിമയിൽ എത്തിയത് കനിഹ ആയിരുന്നു. എന്നാൽ, ഒരു കാലത്ത് കനിഹയുടെ അച്ഛൻ വേഷത്തിൽ ലാലു അലക്സ് എത്തിയിട്ടുണ്ട് എന്നാതാണ് വേറൊരു കാര്യം.

കോബ്ര എന്ന ചിത്രത്തിലാണ് ലാലു അലക്സിന്റെ മകളായി കനിഹ വേഷമിട്ടത്. എന്നാൽ, വർഷങ്ങൾക്കിപ്പുറം ബ്രോ ഡാഡിയിൽ എത്തുമ്പോൾ ലാലു അലക്സിന്റെ കഥാപാത്രമായ കുര്യന്റെ ഭാര്യയായി തകർത്ത് അഭിനയിച്ചിരിക്കുകയാണ് കനിഹ. ലാലു അലക്സിന് ഇപ്പോൾ 68 ആണ് വയസ്. എന്നാൽ, കനിഹയ്ക്ക് നാൽപതാണ് പ്രായം.

Scroll to Top