കാജൽ അഗർവാൾ ആൺകുഞ്ഞിന് അമ്മയായി, കുഞ്ഞതിഥിയെ സ്വീകരിച്ച് ആരാധകർ.

നടി കാജൽ അഗർവാളിന് ആൺകുഞ്ഞ് പിറന്നു ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരം ഇതുവരെ ഔദ്യോഗികമായി വാർത്ത പുറത്തുവിട്ടിട്ടില്ല. ഗർഭിണി ആണെന്ന് അറിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജൽ അഗർവാൾ. ബോളിവുഡിലൂടെയാണ് നടി സിനിമ കരിയർ ആരംഭിച്ചതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യൻ സിനിമയിലൂടെയായിരുന്നു.

മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിലാണ് കാജൽ അഗർവാളും കിച്ച്ലുവും വിവാഹിതരായത്. ഇക്കഴിഞ്ഞ ഒക്ടോബർ 30 നാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് മുംബൈയിൽ വച്ചായിരുന്നു വിവാഹം.ഇന്റീരിയർ ഡിസൈൻ, വീട് അലങ്കാരം തുടങ്ങിയവക്കുള്ള ഈ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ ഡിസെൺ ലിവിങ്ങിന്റെ സ്ഥാപകനാണ് ഗൗതം കിച്ച്ലു.പ്രേക്ഷകർക്ക് സുപരിചിതയും ഒരുപാട് ഫോളോവേഴ്സുമുള്ള താരമാണ് കാജൽ.

ബോളിവുഡിലും അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ ഇപ്പോൾ തമിഴിലും തെലുങ്കിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച നടിയാണ്. സിംഗം, മഗധീര, കവചം, തുപ്പാക്കി, ജില്ല, ടെമ്പർ, മിസ്റ്റർ പെർഫെക്റ്റ്, മാരി, മെർസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ കാജൽ അഗർവാൾ. തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്‌ലുവും.എസ് എസ് രാജമൗലി സംവിധാനം ചെയ്ത മഗധീര എന്ന ചിത്രത്തിന് ശേഷമാണ് കാജളിന്റെ കരിയര്‍ തെളിഞ്ഞത്.

Scroll to Top