‘ലംബോര്‍ഗിനിയില്‍ നിന്നിറങ്ങാൻ ക്രയിൻ വേണ്ട അവസ്ഥയായിരുന്നു’ ; പൃഥ്വിരാജിന്‍റെ വാഹനകമ്പത്തെക്കുറിച്ച് മല്ലിക സുകുമാരന്‍!!

വാഹനങ്ങളോട് ഏറെ പ്രണയമുള്ള ഒരു താരമാണ് പൃഥ്വിരാജ്.ലംബോർഗിനി,റേഞ്ച് റോവർ,ബി.എം.ഡബ്ല്യു,മിനി കൂപ്പർ എന്നിങ്ങനെ ആഡംബര കാറുകളുടെ വലിയ ഒരു ശേഖരം തന്നെ പൃഥ്വിരാജിനുണ്ട്.ഇപ്പോഴിതാ നടന്‍ പൃഥ്വിരാജ് സുകുമാരന്‍റെ വാഹനകമ്പത്തെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മല്ലിക സുകുമാരന്‍.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക മക്കളെക്കുറിച്ച് പറഞ്ഞത്.പൃഥ്വിയുടേയും ഇന്ദ്രജിത്തിന്റേയും എല്ലാ വാഹനങ്ങളിലും കയറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘കയറി ലോങ് ട്രിപ്പൊന്നും പോയതല്ല വണ്ടികള്‍ ഷോറൂമില്‍ നിന്ന് എടുത്ത് വരുന്ന വഴി തന്റെ വീട്ടില്‍ കയറുമെന്നും അവിടെ വെച്ച് ഒന്ന് കയറുമെന്നുമാണ് മല്ലിക നൽകിയ മറുപടി.

പൃഥ്വിയുടെ ലംബോര്‍ഗിനി കാറിൽ കയറിയപ്പോഴുണ്ടായ രസകരമായ അനുഭവവും മല്ലിക പങ്കുവച്ചു.’സത്യം പറഞ്ഞാൽ ഈ ലംബോര്‍ഗിനി എന്ന് പറയുന്ന വണ്ടിയില്‍ കയറിയപ്പോള്‍ ഇറങ്ങാന്‍ ക്രെയിന്‍ വേണ്ടി വരുമോ എന്ന് എനിക്ക് തോന്നിപ്പോയി. സത്യമാണ് ഇത്. എന്റെ പൊന്നുമോനെ അമ്മയെ ഇതിനകത്ത് മാത്രം നീ കയറ്റരുതെന്ന് ഞാന്‍ പറഞ്ഞുപോയി.നിന്റെ റേഞ്ച് റോവറും ബി.എം.ഡബ്ല്യുയുവും എല്ലാം കൊള്ളാം. പക്ഷേ ഇതിനകത്തു നിന്ന് ഇറങ്ങണമെങ്കില്‍, നമ്മള്‍ തൂങ്ങിപ്പിടിച്ച് കാല് വെളിയിലോട്ടൊക്കെ ഇട്ട് കഷ്ടപ്പെടണം. ഈ ലംബോര്‍ഗിനി നമ്മളെപ്പോലുള്ളവര്‍ക്ക് പറ്റില്ല.

രാജുവിന്റെ കാറില്‍ എനിക്ക് ഏറ്റവും ഇഷ്ടം റേഞ്ച് റോവറാണ്. അല്‍പം പൊക്കമൊക്കെയുള്ള നമ്മുടെ വണ്ണമൊക്കെ വെച്ച് വിശാലമായി ഇറങ്ങാനൊക്കെ പറ്റുന്ന വണ്ടി. അതുപോലെ ഇന്ദ്രന്റെ കയ്യില്‍ വോള്‍വോയുടെ ഒരു വണ്ടിയുണ്ട്. നല്ല സുഖമാണ്. പിന്നെ ഇന്ദ്രന്റെ കൂടെ പോകുമ്പോള്‍ എനിക്കൊരു കോണ്‍ഫിഡന്‍സ് കൂടുതലാണ്. അവന്‍ വലിയ സ്പീഡിലൊന്നും പോകില്ല.എന്നാൽ രാജു ഒറ്റ വിടീലാണ്. 20 മിനുട്ടുകൊണ്ട് നെടുമ്പാശേരിയൊക്കെ എത്തും, ലൈറ്റുമൊക്കെയിട്ട്. കാരണം അവന്‍ നേരത്തെ ബോര്‍ഡിങ് പാസ്സൊക്കെ എടുത്തിട്ട് ലേറ്റായിട്ടേ ഇറങ്ങുകയുള്ളൂ.’- മല്ലിക പറഞ്ഞു.

Scroll to Top