തായ്‌ലൻഡിൽ ലുങ്കി ഉടുത്ത് മാസ്സ് ലുക്കിൽ കാളിദാസ് ജയറാം ; വിഡിയോ പങ്കുവെച്ച് താരം !!

ചലച്ചിത്ര നടൻ ജയറാമിന്റെ മകനും നടനുമാണ്‌ കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസൻ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കി.2003 ല്‍ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു.

2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ലോക്ക്ഡൗൺ കാലത്ത് റിലീസിനെത്തിയ പുത്തം പുതു കാലൈ, പാവൈ കഥകൾ എന്നീ ആന്തോളജി ചിത്രങ്ങളാണ് അടുത്തകാലത്ത് കാളിദാസ് എന്ന നടനിലെ അഭിനയമികവ് പ്രകടമാക്കിയ സിനിമകൾ.സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഫോട്ടോസുമായി എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്.ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലുങ്കി ഉടുത്ത് തായ്‌ലൻഡ് തീരങ്ങളിലൂടെ നടക്കുകയാണ് താരം.തായ്‌ലൻഡിൽ അവധി ആഘോഷിക്കുക്കുകയാണ് കാളിദാസ്.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top