പിറന്നാൾ ദിനത്തിൽ തന്റെ കണ്മണിയ്ക്ക് ലിപ്ലോക് ചെയ്‌ത് ഗോപി സുന്ദർ, ഇതിൽപരം വേറെന്ത്‌ സമ്മാനം വേണമെന്ന് ആരാധകർ.

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു.

സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്.മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു. റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു.എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍.മൂന്ന് മാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. പലരും അതിന് വിമർശനങ്ങളുമായി എത്തുന്നു. അമൃത സുരേഷിനു ജന്മദിനാശംസകൾ നേർന്ന് ഗോപി സുന്ദർ പോസ്റ്റ്‌ ഇട്ടിരുന്നു. ‘എന്റെ പ്രിയ കൺമണിക്ക് പിറന്നാൾ ആശംസകൾ’ എന്നാണ് അമൃതയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം പങ്കിട്ട് ഗോപി സുന്ദർ കുറിച്ചത്.

ഇന്നലെയാണ് അമൃത 32 ആം പിറന്നാൾ ആഘോഷിച്ചത്.നിരവധി പേരാണ് അമൃതയ്ക്കു ജന്മദിനാശംസകൾ നേർന്നു രംഗത്തെത്തിയത്.എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് ഇവർ കേക്ക് മുറിക്കുന്ന വീഡിയോ ആണ്. വിഡിയോയിൽ ഇവർക്ക് പുറമെ അഭിരാമിയും സുഹൃത്തുക്കളും ഉണ്ട്.വിഡിയോയിൽ ഗോപിസുന്ദർ അമൃതയ്ക്ക് ലിപ് ലോക് നൽകുന്നതായും കാണാം. വളരെ സന്തോഷത്തിലാണ് ഇവർ. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

VIDEO

Scroll to Top