ഞാൻ സിംഗിൾ അല്ല; പ്രണയം പരസ്യമാക്കി കാളിദാസ് ജയറാം !!നിന്നെ ഒത്തിരി മിസ് ചെയ്യുന്നുവെന്ന് തരിണി

ചലച്ചിത്ര നടൻ ജയറാമിന്റെ മകനും നടനുമാണ്‌ കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസൻ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കി.2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഫോട്ടോസുമായി എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ വൈറലാവുന്നത് താരം പങ്കുവെച്ച ചിത്രമാണ്.പ്രണയദിനത്തിൽ താൻ സിംഗിൾ അല്ലെന്നാണ് താരം പങ്കുവെച്ചിരിക്കുന്നത്.താൻ പ്രണയത്തിലാണെന്ന് ആരാധകരോടും വെളിപ്പെടുത്തി നടൻ കാളിദാസ് ജയറാം.‘‘അവസാനം, വാലന്റൈൻ ദിനത്തിൽ ഞാൻ സിംഗിൾ അല്ല’’–കാമുകി തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചു.‘‘മിസ് യൂ സോ മച്ച്’’ എന്നായിരുന്നു കാളിദാസിന്റെ ഫോട്ടോയ്ക്ക് തരിണിയുടെ മറുപടി. ‘‘നിന്നെ ഒത്തിരി മിസ് ചെയ്യുന്നുണ്ട്. ഹാപ്പി വലന്റൈന്‍സ് ഡേ’’ എന്ന അടിക്കുറിപ്പോടെ കാളിദാസിനൊപ്പമുള്ള ഫോട്ടോ തരിണിയും പങ്കുവച്ചു.

‘‘ഗോസിപ്പുകളെല്ലാം ശരിയായല്ലേ, അഭിനന്ദനങ്ങള്‍, കല്യാണം എന്ന്?’’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയത്.നൈല ഉഷ, ശിവദ, മുന്ന, റാണി ശരണ്‍ തുടങ്ങി നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി അറിയപ്പെടുന്ന മോഡൽ കൂടിയാണ്.

Scroll to Top