9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും ; പ്രണയദിനത്തിൽ പെപ്പെ !!

പ്രശസ്ത മലയാള ചലച്ചിത്രതാരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അംഗമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയമാണ് നേടിയത്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനസഹായിയായിരുന്ന ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ എന്ന സിനിമ കൂടുതൽ ശ്രദ്ധ നേടി .

സംവിധായകനായ ബി. ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിച്ചത്.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഇപ്പോഴിതാ പ്രണയദിനത്തില്‍ മനോഹരമായ കുറിപ്പുമായി നടൻ ആന്റണി വർഗീസ്.പ്രണയകാലത്തിലെ മനോഹരമായൊരു ഓർമയാണ് താരം കുറിച്ചത്.ഒൻപത് വർഷം മുമ്പ് പ്രണയിച്ചു നടക്കുന്ന ആന്റണിയെയും ഭാര്യ അനീഷയെയും ചിത്രത്തിൽ കാണാം.

‘‘ഹാപ്പി വലന്റൈൻസ് ഡേ, മൈ ഡിയർ ഖുറേഷി…ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ… ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്.’’- ചിത്രം പങ്കുവെച്ച് ആന്റണി കുറിച്ചു.2021 ഓഗസ്റ്റിലായിരുന്നു ആന്റണിയുടെയും അനീഷയുടെയും വിവാഹം.

Scroll to Top