‘അഭിനയം പഠിക്കാൻ പോയതല്ല’ ; ലണ്ടനിൽ നിന്നും ബിരുദം നേടി നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി!!

മുപ്പത് വർഷത്തോളമായി മലയാള സിനിമയിൽ സജീവമായി അഭിനയിക്കുന്ന ഒരു നടിയാണ് ബിന്ദു പണിക്കർ. ആദ്യ ഭർത്താവിന്റെ മരണശേഷം വർഷങ്ങോളം മകളുമായി ഒറ്റയ്ക്ക് ജീവിച്ച ബിന്ദു പിന്നീട് നടൻ സായ്‌കുമാറുമായി വിവാഹിതയായിരുന്നു. ഇപ്പോഴിതാ ലണ്ടനിൽ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മകൾ കല്യാണി.കഴിഞ്ഞ വർഷമാണ് കല്യാണി ലണ്ടനിലേക്ക് പോയിരുന്നത്.

“ഞാൻ ഇവിടെ ലണ്ടനിൽ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചവർക്കെല്ലാം എന്റെ ഉത്തരം ഇതാ. അങ്ങനെ, ‘ലെ കോർഡൻ ബ്ലൂ’വിൽ നിന്ന് ഞാൻ ഒരു ഫ്രഞ്ച് പാചക ഷെഫായി ബിരുദം നേടിയിരിക്കുകയാണ്.. ഇത് പൂർണ്ണമായും എന്റെ ഒരു അഭിനിവേശത്തിന്റെ യാത്രയായിരുന്നു. ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ ഒരു പുതിയ വികാരം അനുഭവിക്കുകയാണ്.ഈ കോഴ്സ് പൂർത്തിയാക്കുന്നതിനിടയിൽ ഞാൻ പല തവണ ഉപേക്ഷിക്കണമെന്ന് സത്യസന്ധമായി ചിന്തിച്ചു. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഞാൻ എത്രത്തോളം എത്തിയെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ധാരാളം പഠനങ്ങളുടെയും തിരിച്ചറിവുകളുടെയും കാലഘട്ടമായിരുന്നു ഇത്.

അതേസമയം, ഇത് ഒരു തുടക്കം മാത്രമാണെന്ന് അറിഞ്ഞ് മുന്നോട്ട് നീങ്ങുന്നു. ഞാൻ ഇത് എന്റെ കരിയറായി എടുക്കുമോ എന്ന് ശരിക്കും അറിയില്ല.എന്നാൽ ഇത് എലായിപ്പോഴും എന്റെ ഒരു കഴിവാണ്.. അതിന് ഞാൻ രൂപം നൽകിയിട്ടുണ്ട്. എന്റെ ഏകാന്തമായ വഴികളിൽ പോലും ശക്തമായി എന്റെ അരികിൽ നിന്ന എന്റെ മാതാപിതാക്കൾക്കും എന്റെ പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കുന്നു..”, കല്യാണി ഫോട്ടോസിന് ഒപ്പം കുറിച്ചു. കല്യാണി തന്റെ പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന ചിത്രങ്ങളാണ് ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത് .ഒരു സിനിമയിൽ പോലും മുഖം കാണിച്ചിട്ടില്ലെങ്കിലും, കല്യാണിക്ക് ആരാധകരും ഫോളോവേഴ്‌സും ഏറെയുണ്ട്. കാരണം ടിക്ടോക്, ഇൻസ്റ്റഗ്രാം വീഡിയോസ് തന്നെ.

Scroll to Top