‘മാലിദ്വീപിൽ അവധി ആഘോഷിച്ച് കനിഹ ; പ്രായം പിന്നിലേക്കെന്ന് ആരാധകർ’ !! ഫോട്ടോസ്

പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ്, മാമാങ്കം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കനിഹ.മോഡലും നടിയുമൊക്കെയായ താരം സൈബറിടത്തിലെ നിറസാന്നിധ്യമാണ്. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയം തുടങ്ങിയത്. തുടർന്ന് താരം ഇതുവരെ മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നടികളിലൊരാൾ കൂടിയാണ് താരം.

മോഡലിംഗിലൂടെ അഭിനയ രംഗത്തേയ്ക്കെത്തിയ കനിഹ പിന്നീട് മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തന്റെ ഏറ്റവും പുതിയ ചിത്രമാണ്.ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് താരം ഇപ്പോൾ.അവിടെ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചു.

ബീച്ചിൽ കൊച്ചു കുട്ടികളെ പോലെ കളിച്ചുല്ലസിച്ച് നടക്കുന്നതും കാണാം.ഗ്ലാമറസ് വേഷങ്ങളിൽ മാത്രമല്ല, സാരിയിലുള്ള ഫോട്ടോസും കനിഹ പങ്കുവെച്ചിട്ടുണ്ട്.കുടുംബസമേതമാണ് താരം മാലിദീപിൽ അവധി ആഘോഷിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തുന്നത്.വെപ്പൺ എന്ന തമിഴ് സിനിമയാണ് അടുത്തതായി താരത്തിന്റെ ഇറങ്ങാനുള്ളത്. സുരേഷ് ഗോപി ചിത്രമായ പാപ്പനാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയത്.

Scroll to Top