നമ്മൾ പിരിഞ്ഞു ,ഇനി നീ തെറ്റാവർത്തിച്ചാൽ ;മഹാലക്ഷ്മിക്ക് ‘താക്കീതു’മായി രവീന്ദർ !!

സോഷ്യൽ മീഡിയയിൽ ഏറ്റവും’കൂടുതൽ ചർച്ചയായ വിവാഹമാണ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും. ഇരുവരുടേതും പ്രണയവിവാഹമാണ്.രവീന്ദർ നിർമിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നട്‌പെന്നാ എന്നാന്നു തെരിയുമോ, നളനും നന്ദിനിയും തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് സമ്മതിച്ചതെന്നതായിരുന്നു പ്രധാന ആരോപണം.ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്തകൾക്ക് രസകരമായ മറുപടിയുമായി എത്തുകയാണ് രവീന്ദർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാലക്ഷ്മിയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വിവാഹമോചന വാർത്തകൾക്കു തുടക്കമിട്ടത്. മഹലാക്ഷ്മി ഒറ്റയ്ക്കുള്ള ചിത്രങ്ങളാണ് ഈയിടയെയായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നത്.രവീന്ദർ കുറിച്ചതിങ്ങനെ ;

‘‘ഡേയ് ‘പുരുഷാ’. ഒറ്റയ്ക്കുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ ഇടരുത് എന്ന് നിന്നോട് ഞാൻ എത്രവട്ടം പറഞ്ഞു? നമ്മൾ പിരിഞ്ഞു എന്ന് സകല സോഷ്യൽ മീഡിയയും പറയുന്നു. മനൈവീ, ഇനി നീ തെറ്റാവർത്തിച്ചാൽ, എന്നന്നേയ്ക്കുമായി നിനക്ക് ദിവസം മൂന്നു നേരവും എന്റെ പ്രിയപ്പെട്ട സേമിയ ഉപ്പുമാവ് കിട്ടും.’’ എന്ന് രവീന്ദറിന്റെ സ്നേഹം നിറഞ്ഞ താക്കീത്. യൂട്യൂബ് പരദൂഷണക്കാരോട് ഇതിന് ഒരു അന്ത്യമില്ലേ എന്നും രവീന്ദർ ചോദിക്കുന്നു. ‘‘ഞങ്ങൾ സന്തോഷത്തോടെയിരിക്കുന്നു, സർവോപരി ഞങ്ങൾക്ക് പ്രിയപ്പെട്ടവരെയും സന്തോഷിപ്പിക്കുന്നു.’’ എന്നും രവീന്ദർ കുറിച്ചു.ഇതെല്ലാം ഓക്കെ, സേമിയ ഉപ്പുമാവിന് എന്താണ് ഒരു കുറവെന്നായിരുന്നു രവീന്ദറിന്റെ പോസ്റ്റിനു മറുപടിയായി മഹാലക്ഷ്മി കുറിച്ചത്.

Scroll to Top