തായ്‌ലൻഡിൽ അവധി ആഘോഷിച്ച് കനിഹ ; കമന്റുമായി ആരാധകർ !! വൈറൽ ഫോട്ടോ

പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ്, മാമാങ്കം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കനിഹ.മോഡലും നടിയുമൊക്കെയായ താരം സൈബറിടത്തിലെ നിറസാന്നിധ്യമാണ്. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയം തുടങ്ങിയത്. തുടർന്ന് താരം ഇതുവരെ മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു.

തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നടികളിലൊരാൾ കൂടിയാണ് താരം.മോഡലിംഗിലൂടെ അഭിനയ രംഗത്തേയ്ക്കെത്തിയ കനിഹ പിന്നീട് മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്..സുരേഷ് ഗോപി നായകനായി എത്തിയ പാപ്പാൻ എന്ന ഹിറ്റ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തന്റെ ഏറ്റവും പുതിയ ചിത്രമാണ്.ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്. തായ്‌ലാൻഡിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.തായ്‌ലൻഡിലെ പ്രശസ്ത ദ്വീപായ കോ പാൻഗനിൽബീച്ചിന്റെ പശ്ചാത്തലത്തിൽ ഷോർട്സും ടി ഷർട്ടും ധരിച്ചു നിൽക്കുന്ന കനിഹയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയയിൽ വൈറലാണ്.

”ഉപ്പുവെള്ളം എല്ലാം സുഖപ്പെടുത്തുന്നു, മണൽ തരികൾ ഉമ്മവയ്ക്കുന്നു”എന്നാണ് ചിത്രങ്ങൾക്ക് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്..ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തുന്നത്.

Scroll to Top