6 വർഷങ്ങൾക്ക് ശേഷം താടി വടിച്ച് കിടുകാച്ചി ലുക്കിൽ കാർത്തി ശിവകുമാർ.

2007-ൽ മികച്ച വിജയം നേടിയ പരുത്തിവീരൻ എന്ന സിനമയിലുടെയാണ് സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് കാർത്തി ശിവകുമാർ. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു ഫിലിംഫെയർ തുടങ്ങിയ പല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഇതിനു ശേഷം ഇദേഹം കൊമേഴ്സ്യൽ ചിത്രങ്ങളായ ആയിരത്തിൽ ഒരുവൻ, പൈയ്യ, നാൻ മഹാൻ അല്ല, സിരുതെയ്‌ എന്നി ചിത്രങ്ങളിലുടേയാണ് തമിഴ് സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്.

ആദ്യത്തെ തുടർച്ചയായ അഞ്ചു ചിത്രങ്ങൾ വൻ ഹിറ്റ്‌ ആയെങ്കിലും പിന്നീട് വന്ന മൂന്നു ചിത്രങ്ങൾ കാർത്തിക്ക് പരാജയമാണ് നൽകിയത്. പക്ഷെ അതിനു ശേഷം ഇറങ്ങിയ ബിരിയാണി എന്ന ചിത്രം കാർത്തിയെ വീണ്ടു തിരിച്ച്‌ എത്തിച്ചു.ഇടയ്ക്ക്‌ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ താരം എത്താറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ലുക്ക്‌ ആണ്. താടി വടിച്ച് കിടിലൻ ലുക്കിലാണ് കാർത്തി ഉള്ളത്.ഫോട്ടോയിൽ പ്രായം ഒരുപാട് കുറഞ്ഞത് പോലെ എന്നാണ് ആരാധകർ .‘പൊന്നിയൻ സെൽവനാണ്’ കാർത്തിയുടെ പുതിയ ചിത്രം.

വന്തിയദേവൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വൻതാരനിര അണിനിരക്കുന്ന ചിത്രം സെപ്റ്റംബർ 30നു തിയറ്ററുകളിൽ എത്തും.നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള താരത്തിന്റെ വരവ് ആണിത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക് താരം ക്യാപ്ഷൻ കുറിച്ചത് ഇങ്ങനെ,‘കംഫർട്ട് സോണിൽ നിന്ന് പുറത്തു കടക്കുന്നത് വളരെ ഭയാനകമാണ്, എന്നാൽ ഒരിക്കൽ അത് ചെയ്താൽ പിന്നെ അത് അത്ര മോശമല്ല. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമെന്റുമായി എത്തിയത്.

Scroll to Top