ഊർജ്ജസ്വലനായ ടീമിനൊപ്പം, കാതൽ ഷൂട്ടിങ് പൂർത്തിയായി, ചിത്രങ്ങൾ പങ്കുവെച്ച് മമ്മൂട്ടി.

മമ്മൂട്ടി ജ്യോതിക എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന കാതൽ എന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി.സഹപ്രവർത്തകർക്കായി ഭക്ഷണം വിളമ്പുന്ന തന്റെയും ജ്യോതികയുടെയും സംവിധായകന്റെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് മമ്മൂട്ടി ഇക്കാര്യം കുറിച്ചത്.കാതൽ – ദി കോർ എന്നതിനായുള്ള ഷൂട്ടിങ് പൂർത്തിയാക്കി. വളരെ ഊർജ്ജസ്വലരായ ഒരു ടീമിനൊപ്പം പ്രവർത്തിക്കുന്നത് ആസ്വദിച്ചു എന്നാണ് താരം ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്.നിർവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാതൽ.മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ.ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് ഇത്.സിനിമയുടെ ബോർ‌ഡുകളും പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകൾക്കും മികച്ച പ്രതികരണം ആണ് ലഭിച്ചത്.ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്,ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍.

FACEBOOK POST

Scroll to Top