ഹാപ്പി ബർത്ത് ഡേ സൂപ്പർസ്റ്റാർ, ഐ മിസ് യൂ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നിമിഷ.

മലയാളത്തിലെ ഒരു യുവ പ്രമുഖ ചലച്ചിത്രനടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു.ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച കൈയ്യടിയാണ് താരം നേടിയത്.കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. അതോടെ സൈബർ വിമർശനങ്ങളും കൂടി.ഇപ്പോഴിതാ താരം പങ്ക് വെച്ചിരിക്കുന്ന ഫോട്ടോസാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആണ് പോസ്റ് ചെയ്തിരിക്കുന്നത്.

സുഹൃത്ത് അന്റോണിയോ ആകീലിനു ജൻമദിനാശംസകൾ നേരുകയാണ് താരം.ഇംഗ്ലണ്ടില്‍ നിന്നുള്ള നടനാണ് അന്റോണിയോ.ഇന്നലെ ആയിരുന്നു അന്റോണിയോയുടെ പിറന്നാള്‍. പിറന്നാള്‍ ആശംസകള്‍ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് അന്റോണിയോയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നിമിഷ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. മിസ് യൂ എന്നും നിമിഷ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top