നിറഞ്ഞ ചിരിയുമായി കാവ്യ ; ദിലീപ് – കാവ്യ പുതിയ വിഡിയോ ഏറ്റെടുത്ത് ആരാധകർ.!

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.’ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്.2009 ൽ വിവാഹം,2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.തുടര്‍ന്ന 2016 നവംമ്പര്‍ 25ന് ചലച്ചിത്രതാരം ദിലീപിനെ വിവാഹം ചെയ്തു.വിവാഹശേഷം താരം സിനിമയിൽ സജീവമല്ല, എങ്കിലും അത്യാവശം പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ട്.

അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. സിനിമയിലേക്ക് ഇനി എന്നാണ് തിരിച്ച് വരുന്നത് എന്ന ചോദ്യം ആരാധകർ സ്ഥിരം ചോദിക്കാറുണ്ട്.അതുപോലെ തന്നെ ഇരുവർക്കും മഹാലക്ഷ്മി എന്ന മകൾ കൂടെയുണ്ട്. ആദ്യമൊന്നും മകളുടെ ചിത്രങ്ങൾ പങ്കുവെക്കാറില്ലായിരുന്നു. എന്നാൽ എപ്പോൾ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാരുണ്ട്. മകളുടെ ബർത്ത്ഡയും മറ്റ് വിശേഷങ്ങളും ഇവർ ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒരു വീഡിയോ ആണ്. നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിന്റെ ഒരു വീഡിയോ പുതിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്‍കി ദിലീപ് ഫാന്‍സ് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തു വിട്ടിരിക്കുകയാണ് ആരാധകർ.

കാവ്യ തന്നെ അഭിനയിച്ച പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ, ‘ഗുജറാത്തി കാല്‍ത്തള കെട്ടിയ മലയാളി പെണ്ണാണ് നീ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ വിവാഹ സൽക്കാരത്തിന് എത്തുന്ന കാവ്യയുടേയും ദിലീപിൻ്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ക്യൂട്ട് ചിരിയുമായി എത്തിയ കാവ്യ ഉത്തരയെ കെട്ടിപ്പിടിച്ച് ആശംസിക്കുന്നതും വീഡിയോയില്‍ കാണാം.

Scroll to Top