കോഴിക്കോട് ബീച്ചിനെ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് പെൺകുട്ടികളുടെ കുറുപ്പ് ഫ്ലാഷ് മൊബ് ; വിഡിയോ

കോവിഡ് ലോക്ഡൗണിനുശേഷം വീണ്ടും തുറന്ന തിയേറ്ററുകൾക്ക്‌ ആവേശമായാണ് ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ എത്തിയത് . വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമായി 505 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്.ആദ്യദിനത്തിൽമാത്രം 2000-ത്തിലേറെ പ്രദർശനങ്ങളാണ് നടന്നത്. ആദ്യദിനത്തിൽ ആറുകോടിയിലേറെ രൂപ സിനിമയ്ക്കു ലഭിച്ചതായാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ നൽകുന്ന കണക്ക്. ദുൽഖർ സൽമാൻ ഫാൻസ് അസോസിയേഷനുപുറമേ ‘ഫിയോകി’ന്റെ നേതൃത്വത്തിലും സ്വീകരണപരിപാടികളുണ്ടായിരുന്നു. മിക്ക തിയേറ്ററുകളിലും ആദ്യത്തെ മൂന്നുദിവസത്തേക്കുള്ള പ്രദർശനങ്ങളുടെ ടിക്കറ്റുകൾ പൂർണമായി വിറ്റുപോയി.ഈ കോവിഡ് പ്രതിസന്ധിയിലും ചിത്രം 50 കോടി ക്ലബ്ബിൽ കയറിയ വിവരവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ചിത്രം 75 കോടിയെന്ന അസുലഭ നേട്ടവും കൈവരിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ കുറുപ്പ് ഫ്ലാഷ് മൊബ് ചലഞ്ച് സോഷ്യൽ മീഡിയ കീഴടക്കുകയാണ്. കോഴിക്കോട് ബീച്ചിൽ ഒരു കൂട്ടം പെൺകുട്ടികൾ നടത്തിയ കുറുപ്പ് ഫ്ലാഷ് മൊബാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. കുറുപ്പിനൊപ്പം ചുവട് വെക്കുന്നവരെ കാത്തിരിക്കുന്നത് അഞ്ചു ലക്ഷം രൂപയുടെ സമ്മാനങ്ങളും ഫ്രീ ടിക്കറ്റുകളുമാണ്. എവിടെ വെച്ച് വേണമെങ്കിലും ഫ്ലാഷ് മൊബ് അവതരിപ്പിക്കാം. കുറുപ്പ് സിനിമയുമായി ബന്ധപ്പെടുത്തിയായിരിക്കണം ഫ്ലാഷ് മൊബ്. കുറഞ്ഞത് 20 പേരെങ്കിലും ടീമിൽ ഉണ്ടായിരിക്കണം. ഡാൻസ് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് ലിങ്ക് +91 97785 57350 എന്ന നമ്പറിലേക്ക് അയച്ചു നൽകുകയാണ് ചെയ്യേണ്ടത്. പങ്കെടുക്കുന്ന എല്ലാവർക്കും കുറുപ്പ് സിനിമ കാണുവാനുള്ള ഫ്രീ ടിക്കറ്റുകൾ സമ്മാനിക്കും. ഫ്ലാഷ്മൊബ് മത്സരത്തിൽ വിജയികൾ ആകുന്നവർക്ക് ദുൽഖറിനെ നേരിട്ടു കാണുവാനും അദ്ദേഹത്തിന്റെ മുൻപിൽ ഫ്ലാഷ് മൊബ് നടത്തുവാനും അവസരം ലഭിക്കും.

തമിഴ് നാട്ടിലും തെലിങ്ക് ദേശത്തും കുറിപ്പിന് കിട്ടിയ സ്വീകാര്യത അത്ഭുതകരമായിരുന്നു. തമിഴിയും തെലിങ്കിലും റെക്കോർഡ് ഓപ്പണിങ് ചെന്നൈ സിറ്റിയിൽ നിന്ന് മാത്രം 10 ലക്ഷം രൂപയുടെ ആദ്യ ദിന കളക്ഷൻ. അങ്ങനെ എല്ലാ ഇടങ്ങളിലും വമ്പിച്ച വിജയമാണ് കുറുപ്പിന് ഉണ്ടായിരിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്.

Scroll to Top