പഴയതിലും സുന്ദരിയായി കാവ്യ ; മഹാലക്ഷ്മിക്കൊപ്പമുള്ള താരദമ്പതികളുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ !!

ബാലതാരമായ് സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്.അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.’ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്. 2009 ഫെബ്രുവരി 5ന് കാവ്യയും നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയുമായി വിവാഹം കഴിഞ്ഞു.

എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടു നിന്നില്ല.രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.തുടര്‍ന്ന 2016 നവംമ്പര്‍ 25ന് ചലച്ചിത്രതാരം ദിലീപിനെ വിവാഹം ചെയ്തു.വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ് താരം. ചില ചടങ്ങുകളിൽ മാത്രമേ താരം പ്രത്യക്ഷപെടാറുള്ളു. അതിന്റെ വീഡിയോകളും ഫോട്ടോകളും വൈറൽ ആകാറുണ്ട്.അതിൽ ആളുകൾ ശ്രദ്ധിക്കുന്നത് കാവ്യയുടെ സൗന്ദര്യമാണ്. അന്നത്തേക്കാൾ സൗന്ദര്യമാണ് കാവ്യയ്ക്ക് ഇപ്പോൾ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കാവ്യയുടെയും ദിലീപിന്റെയും മഹാലക്ഷ്മിയുടെയും വിഡിയോയാണ്. ഒരു വിവാഹച്ചടങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയാണ് ദിലീപും കാവ്യയും മകൾക്ക് ഒപ്പം ദുബൈയിൽ എത്തിയത്.അമ്മയുടെ കൈപിടിച്ച് കുട്ടികുറുമ്പ് കാണിക്കുന്ന മഹാലക്ഷ്മിയെയും വിഡിയോയിൽ കാണാം.പച്ച ചുരിദാറിൽ അതീവ സുന്ദരിയായാണ് കാവ്യാ എത്തിയത്.കാവ്യയെ കാണാൻ ഇപ്പോഴും എന്ത് ഭംഗിയാണ് എന്നാണ് ആരാധകർ പറയുന്നത്. സബീർ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തത്.

Scroll to Top