സിദ്ധാർത്ഥ് ഭരതനെ ചേർത്തുപിടിച്ച് ദിലീപ്, ലളിത ചേച്ചിയുടെ അടുത്ത് നിറകണ്ണുകളോടെ കാവ്യ മാധവൻ.

നടി കെ പി എ സി ലളിത അ ന്തരിച്ച വാർത്ത ഏറെ വിഷമത്തോടെയാണ് മലയാള സിനിമ ഏറ്റുവാങ്ങിയത്.74 വയസായിരുന്നു .രോഗബാധിതയായി ചികിത്സയിലായിരുന്നു.കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.കെ പി എ സി ലളിത ചേച്ചിയെ കാണാൻ നിരവധി പേരാണ് അ ന്തിമോപചാരം അറിയിക്കാൻ എത്തിയത്. എല്ലാവർക്കും ഈ കലാകാരിയെ കുറിച്ച് പറയാനും ഓർക്കാനും നിരവധി ഓർമകളാണ്.

നടൻ ദിലീപും ഭാര്യ കാവ്യ മാധവനും അവസാനമായി ഒരു നോക്ക് കാണാൻ എത്തി. കെ പി എ സി ലളിതയുമായി അടുത്ത ബന്ധമുണ്ടായിരുന്ന താരങ്ങളാണ് ഇരുവരും. സിദ്ധാർത്ഥ് ഭരതന്റെ വീട്ടിൽ രാത്രി തന്നെ എത്തിയാണ് ഇരുവരും അന്ത്യാഞ്ജലി അർപ്പിച്ചത്. സിദ്ധാർത്ഥിനെ ചേർത്തണച്ച ദിലീപ് ഏറെ സമയം അവിടെ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങിയത്. തൃപ്പുണ്ണിത്തുറയിലെ വസതിയിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. ദിലീപിനും കാവ്യ മാധവനും ഒപ്പം ഒട്ടേറെ സിനിമകളിൽ കെ പി എ സി ലളിത അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലും തമിഴിലും ആയി നിരവധി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് .രണ്ട് തവണ സഹനടിക്കുള്ള ദേശിയ പുരസ്‌കാരം നേടി.ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്.

Scroll to Top