ചിങ്ങത്തിൽ പുതിയ തുടക്കം, സെറ്റ് സാരിയിൽ സുന്ദരിയായി കാവ്യാ മാധവൻ

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.’ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്.2009 ൽ വിവാഹം,2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.

തുടര്‍ന്ന 2016 നവംമ്പര്‍ 25ന് ചലച്ചിത്രതാരം ദിലീപിനെ വിവാഹം ചെയ്തു.വിവാഹശേഷം താരം സിനിമയിൽ സജീവമല്ല, എങ്കിലും അത്യാവശം പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. സിനിമയിലേക്ക് ഇനി എന്നാണ് തിരിച്ച് വരുന്നത് എന്ന ചോദ്യം ആരാധകർ സ്ഥിരം ചോദിക്കാറുണ്ട്.അതുപോലെ തന്നെ ഇരുവർക്കും മഹാലക്ഷ്മി എന്ന മകൾ കൂടെയുണ്ട്.

ആദ്യമൊന്നും മകളുടെ ചിത്രങ്ങൾ പങ്കുവെക്കാറില്ലായിരുന്നു. എന്നാൽ എപ്പോൾ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാരുണ്ട്.മകളുടെ ബർത്ത്ഡയും മറ്റ് വിശേഷങ്ങളും ഇവർ ആഘോഷിക്കാറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ചിങ്ങം ഒന്നിന് താരം ഒരു പുതിയ തുടക്കം കുറിക്കുകയാണ്.സെറ്റ് സാരിയിൽ സുന്ദരി ആയാണ് താരം എത്തിയത്.

അതിൽ സ്പെഷ്യൽ ഉള്ളത് തന്റെ സംരഭമായ ലക്ഷ്യയിൽ നിന്നുള്ള കോസ്റ്റും ആണ് ധരിച്ചിരിക്കുന്നത്. കൂടാതെ കാവ്യാ മാധവൻ കാവ്യാ മാധവൻ ഒഫീഷ്യൽ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. ആദ്യത്തെ പോസ്റ്റ്‌ ആയിട്ട് ഈ ഫോട്ടോയും പോസ്റ്റ്‌ ചെയ്തു. അതോടെ ആരാധകർ ഏറെ ആകാംഷയിലാണ്.

Scroll to Top