വിനായകനെ ഇനി നമുക്ക് കിട്ടുമെന്ന് തോന്നുന്നില്ല, അത്ര ആരാധകരാണ് അവിടെ : മിർണ മേനോൻ.

രജനികാന്ത് പ്രധാന വേഷത്തിലെത്തിയ ജയിലർ മികച്ച സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് അത്ര പ്രിയപ്പെട്ടതാണ്.ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മിർണ മേനോന്റെ വാക്കുകൾ ആണ്. സിനിമയിൽ രജനികാന്തിന്റെ മരുമകൾ ആയി വേഷമിട്ടത് മിർണ ആണ്.മിർണയുടെ വാക്കുകളിലേക്ക്,എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ കഴിയുന്ന ആളാണ് വിനായകൻ.

വിനായകനെ ഇനി നമുക്ക് ഇവിടെ കിട്ടുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ആരാധകരാണ് അവിടെ. ഞാൻ രണ്ടു തെലുങ്ക് സിനിമകൾ ചെയ്തിട്ടുണ്ട്. അവിടെ എന്നെ അറിയുന്നവർ ഒക്കെ വിനായകേട്ടനെ അറിയുമോ എന്ന് ചോദിക്കുന്നുണ്ട്. വിനായകൻ സീരിയസ്  കഥാപാത്രങ്ങൾ മാത്രമല്ല ചെയ്യുന്നത് പുള്ളിയുടെ കോമഡി കാണണമെങ്കിൽ ഇവിടെ വന്നു മലയാളം സിനിമ കാണൂ എന്ന് വിളിച്ച് അന്വേഷിക്കുന്നവരോട് ഞാൻ പറയും.അദ്ദേഹത്തിന് ഡേറ്റ് ഉണ്ടോ? ഇപ്പോൾ ഏതെങ്കിലും പടം ചെയ്യുന്നുണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നത്.

അത്രയും സ്വീകാര്യത വിനായകൻ ചേട്ടന്റെ കഥാപാത്രത്തിന് ഉണ്ടായി . രജനി സാറിന്റെ സിനിമ എന്ന രീതിയിൽ അല്ല, നമ്മൾ ഇവിടെ നിന്ന് അങ്ങോട്ട് കൊണ്ടുപോയ സിനിമ പോലെയാണ് അവർ ഈ സിനിമയെ കാണുന്നത്. നമ്മുടെ സൂപ്പർ താരങ്ങളെ അവർ എന്ത് സന്തോഷമായിട്ടാണ് ആഘോഷിക്കുന്നത്. രജനി സാറിനു കിട്ടിയ അതെ സ്വീകാര്യത ലാലേട്ടനും അവിടെ ഉണ്ടായി

Scroll to Top