ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.’ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്.2009 ൽ വിവാഹം,2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.തുടര്‍ന്ന 2016 നവംമ്പര്‍ 25ന് ചലച്ചിത്രതാരം ദിലീപിനെ വിവാഹം ചെയ്തു.വിവാഹശേഷം താരം സിനിമയിൽ സജീവമല്ല, എങ്കിലും അത്യാവശം പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ട്.

അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. സിനിമയിലേക്ക് ഇനി എന്നാണ് തിരിച്ച് വരുന്നത് എന്ന ചോദ്യം ആരാധകർ സ്ഥിരം ചോദിക്കാറുണ്ട്.അതുപോലെ തന്നെ ഇരുവർക്കും മഹാലക്ഷ്മി എന്ന മകൾ കൂടെയുണ്ട്.അടുത്തിടെയാണ് കാവ്യ ഇൻസ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത് ‘ചിങ്ങമാസത്തിന്റെ ചാരുതയിൽ പൂവണിയട്ടെ ഓരോ മനസ്സുകളും … പുതിയൊരു പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ’ എന്ന കുറിപ്പോടെയുള്ള, സെറ്റ് സാരി അണിഞ്ഞുള്ള തന്റെ ചിത്രമായിരുന്നു താരത്തിന്റെ ആദ്യ പോസ്റ്റ്.


തന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’ വസ്ത്രസ്ഥാപനത്തിന്റെ കോസ്്റ്റ്യൂം ആണ് നടി ധരിച്ചിരുന്നത്.കഴിഞ്ഞ ദിവസമായിരുന്നു താരത്തിൻറെ പിറന്നാൾ.നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്.ഇപ്പോഴിതാ ആശംസയറിയിച്ചവർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് താരംഇൻസ്റ്റാഗ്രാമിൽ തന്റെ ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് താരം നന്ദി പറഞ്ഞത്.പച്ച സാരിയിൽ ഉള്ള ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.