ബോളിവുഡ് താരങ്ങളെ വെല്ലുന്ന ലുക്കിൽ കീർത്തി സുരേഷ് ; ഓറഞ്ചിൽ ക്യൂട്ടായി താരം !!

തെന്നിന്ത്യന്‍ മുഴുവന്‍ ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്.മഹേഷ് ബാബു നായകനായി എത്തുന്ന സര്‍കാരു വാരി പാട്ടയാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി ഇറങ്ങാനുള്ള ചിത്രം.മലയാളത്തിൽ ‘വാശി’യാണ് കീർത്തിയുടെ പുതിയ സിനിമ. ടൊവിനോ തോമസ് നായകനാവുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് പൂർത്തിയായത്.കീര്‍ത്തി സുരേഷിന്റെ ഒന്‍പതാമത്തെ തെലുങ്ക് ചിത്രമാണ് സര്‍കാരു വാരി പാട്ട.

ഓറഞ്ച് നിറത്തിലുള്ള ക്യൂട്ട് ഔട്ഫിറ്റില്‍ അതിമനോഹരിയായി പ്രിയതാരം. താരം സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ വൈറലായി. ബോളിവുഡ് താരങ്ങളെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ് കീര്‍ത്തി സുരേഷ്. വസ്ത്രത്തിനൊപ്പം വൈറ്റ് ഷൂ പെയര്‍ ചെയ്തിരിക്കുന്നു.

Scroll to Top