ഒടിയനെയും ബീസ്റ്റിനെയും കടത്തിവെട്ടി കെ ജി എഫ് ആദ്യദിന കളക്‌ഷൻ 7.3 കോടി.

കന്നഡ സിനിമ ലോകത്തിനു മുഖചിത്രമായി ഉയർത്താൻ ഇതുവരെ ഒരു ചിത്രംഉണ്ടായിട്ടില്ല എന്നതാണ് സത്യം. എന്നാൽ അതിനു ഒരു പരിഹാരമായി കന്നഡയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെ എത്തുന്ന ചിത്രമാണ് ‘കെ.ജി.ഫ്’. ഹിന്ദിയിലും തമിഴിലും തെലുങ്കുവിലും ഇറങ്ങുന്ന ചിത്രം ലോകമൊട്ടാകെ 5000 സ്‌ക്രീനുകളിൽ ആണ് പ്രദർശനത്തിന് എത്തിയത്.കേരളത്തില്‍ വന്‍ കളക്ഷന്‍ കേടിയ മോഹന്‍ലാല്‍ ചിത്രം ഒടിയനേയും വിജയ് ചിത്രം ബീസ്റ്റിനേയും കെജിഎഫ് പിന്തള്ളി. ആദ്യ ദിനത്തില്‍ 7.3 കോടി രൂപയാണ് കെജിഎഫ് 2 കളക്ട് ചെയ്തത്.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ കേരളത്തില്‍ ആദ്യ ദിനം 7.2 കോടി രൂപയായിരുന്നു കളക്ട് ചെയ്തത്. ബീസ്റ്റ് 66 കോടിയും കളക്ട് ചെയ്തു. ഇതിനെയാണ് കെജിഎഫ് 2 മറികടന്നത്.കെജിഎഫ് ചാപ്റ്റര്‍ 2ന്റെ ഇന്ത്യന്‍ ബോക്‌സോഫിസിലെ ആദ്യദിന കളക്ഷനും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം 134.5 കോടി കളക്ഷനാണ് നേടിയത്. കന്നഡ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ ചിത്രമായിരിക്കുകയാണ് കെജിഎഫ്.

ചിത്രത്തിന്റെ ട്രൈലെർ നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആയിരുന്നു.റോക്കി എന്ന നായകന്റെ സംഭവബഹുലമായ കഥയാണ് KGF പറയുന്നത്. ജീവിതത്തിൽ ഒരു പണക്കാരനായി മരിക്കണം എന്ന ആഗ്രത്തോടെ ജീവിതം മുന്നോട്ടു നയിക്കുന്ന വ്യക്തി. മുംബൈയിലെ തെരുവുകളിൽ നിന്നു പണം വിളയുന്ന കോളാർ സ്വർണ ഖനികളിലോട്ടുള്ള റോക്കിയുടെ യാത്രയാണ് കെ.ജി.എഫ് : ഒന്നാം ഭാഗത്തിൽ പറയുന്നത്. തന്റെ യാത്ര വിവരണം ഒരു മാധ്യമപ്രവർത്തകന്റെ കണ്ണിലൂടെ ചിത്രത്തിൽ കാണിക്കുന്നു.

റോക്കി ആയി വേഷമിട്ട യഷ് തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വേറിട്ടതും ശക്തവുമായ വേഷമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. റോക്കി എന്ന ഉർജ്ജസ്വലനായ കഥാപാത്രത്തെ തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ആകാംഷ ജനിപ്പിക്കുന്ന തരത്തിൽ ഒള്ള തിരക്കഥ ആണ് ചിത്രത്തിൽ അവലംബിച്ചിരിക്കുന്നത്. പ്രേക്ഷകനെ നീണ്ട 3 മണിക്കൂർ യാതൊരു മടുപ്പും കൂടാതെ പിടിച്ചിരുത്തുന്നതിൽ സംവിധായകർ വിജയിച്ചിട്ടുണ്ട്.

Scroll to Top