വയലൻസ് വയലൻസ് വയലൻസ് ; കൊച്ചി ഇളക്കിമറിച്ച് റോക്കി ഭായി !! വിഡിയോ

കെജിഎഫ് എന്ന ചിത്രത്തിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന താരമാണ് യാഷ്. ഒറ്റ ചിത്രം കൊണ്ട് കോടിക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണ് റോക്കി ഭായ് എന്നത് എങ്കിലും ജീവിതത്തിലും ആരാധകർ അദ്ദേഹത്തെ റോക്കി ഭായ് ആയിത്തന്നെയാണ് കാണുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം വൻ ഹിറ്റായതിന് ശേഷം രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ട്രെയിലറിന് വൻ സ്വീകരിണമായിരുന്നു ലഭിച്ചത്.യഷിന്‍റെ പിറന്നാള്‍ ദിനത്തിനു തലേന്നാണ് സിനിമാപ്രേമികളുടെ വലിയ കാത്തിരിപ്പിനൊടുവില്‍ കെജിഎഫ് 2 ടീസര്‍ പുറത്തെത്തിയത്. ആദ്യ 24 മണിക്കൂറില്‍ത്തന്നെ യുട്യൂബില്‍ റെക്കോര്‍ഡ് കാഴ്ചകള്‍ നേടിയ വീഡിയോ ഇതിനകം 14 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്.കെജിഎഫ് 2 തിയറ്ററുകളിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം.

ഏപ്രിൽ 14ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ പ്രമോഷനു വേണ്ടി കൊച്ചിയിൽ എത്തിയ യഷിനെ കണ്ട് ജനം ഇളകിമറിഞ്ഞു.കെ ജി എഫ് 2-ന്റെ പ്രത്യേക പ്രസ്സ് മീറ്റിന് വേണ്ടിയാണ് യാഷ് കേരളമണ്ണിലെത്തിയത്.റോക്കി ഭായിക്ക് ജയ് വിളിച്ച് യാഷിനെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആനയിക്കുകയായിരുന്നു മലയാളികൾ.പൊന്നാട അണിയിച്ച് യഷിനെ വരവേറ്റ കൊച്ചി പുഷ്പഹാരവും അണിയിച്ചു. കെ ജി എഫിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട ചിത്രമായതിനാൽ വമ്പൻ ഹൈപ്പോടെയാണ് കെ ജി എഫ് ചാപ്റ്റർ ടു എത്തുന്നത്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.കന്നഡയ്ക്ക് പുറമേ ഇത്തവണ ചിത്രം ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും പ്രദർശനത്തിന് എത്തിക്കുന്നുണ്ട്.

ഐമാക്സിൽ എത്തുന്ന ചിത്രം സാധാരണ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിനേക്കാൾ ഒരു ദിവസം മുമ്പ് റിലീസ് ചെയ്യും. ഏപ്രിൽ 13നാണ് ഐമാക്സ് റിലീസ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രശസ്തമായ ഡയലോഗുകൾ പറഞ്ഞ് ആരാധകരെ കൈയിലെടുക്കാനും യഷ് മറന്നില്ല. ഭീഷ്മപർവ്വത്തിലെ ട്രെൻഡിങ്ങായ ‘ചാമ്പിക്കോ’ എന്ന ഡയലോഗും ‘നീ പോ മോനേ ദിനേശാ’ എന്ന മോഹൻലാൽ ഡയലോഗുമാണ് യഷ് ആരാധകർക്കു വേണ്ടി പറഞ്ഞത്.

Scroll to Top