ജീൻസും ഡ്രസുമെല്ലാം ടൈറ്റായി; 70 കിലോ പിന്നിട്ട ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് പ്ലാനുമായി നവ്യ !!

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. അതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കുന്നു. അഭിനയത്തിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് ഏറെ സജീവമാണ്.റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിട്ടുണ്ട്.എന്നാൽ താരം സിനിമയിലേക്ക് തിരിച്ചുവരികയാണ്.

വി കെ പി സംവിധാനം ചെയുന്ന ഒരുത്തിയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്.സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്.ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. തിരിച്ചു വരവ് ഗംഭീരമായി എന്നൊക്കെയാണ് പ്രേക്ഷകരുടെ വാദം.ഇപ്പോഴിതാ ശരീരഭാരം കൂടിയതിനെത്തുടർന്ന് 60 ദിവസത്തെ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിൽ ചേർന്ന് നടി നവ്യാ നായർ.മൂന്നു മാസം കൊണ്ടാണ് ഐഡിയൽ വെയ്റ്റിൽ നിന്ന് മൂന്നു കിലോയോളം കൂടി 70.3 കിലോയിലെത്തിയതെന്ന് നവ്യ പറയുന്നു .60 ദിവസം കൊണ്ട് ഭാരം കുറച്ച് ഫിറ്റാകാവുന്ന ഒരു ഗ്രൂപ്പിലാണ് നവ്യ ചേർന്നിരിക്കുനത്. ദിവസവുമുള്ള വർക്ഔട്ടും ഡയറ്റ് പ്ലാനും താരം യുട്യൂബ് ചാനലിലൂടെ പങ്കുവച്ചു.എറ്റിപി യുടെ ഡയറ്റ് പ്ലാൻ ആണ് നവ്യ പിന്തുടരുന്നത്. ആ പ്ലാന്‍ അനുസരിച്ച് രാവിലെ ഒരു കപ്പ് പാലിൽ ഒരു ഈന്തപ്പഴവും തലേദിവസം വെള്ളത്തിലിട്ടു വച്ച ബദാമും ഉണക്കമുന്തിരിയും കൂടി അടിച്ച ഒരു ഷേക്കാണ് രാവിലെ കുടിക്കുന്ന ആദ്യത്തെ ഡ്രിങ്ക്. വർക്കൗട്ട് ചെയ്യുന്ന സമയം രാവിലെ 6.30 നോ 7 നോ ആണ്.ആദ്യം വാംഅപ് ആണ്.

ഇത് വളരെ പ്രധാനമാണ്. അതിനു ശേഷം അവർ നിർദേശിക്കുന്ന വർക്കൗട്ടുകൾ ചെയ്യണം. 20 റെപ്പറ്റീഷൻസുള്ള ജംപിങ് ജാക്സ്, അതിനുശേഷം ഡംപൽസ് ഉപയോഗിച്ചുള്ള വർക്കൗട്ടാണ്. രണ്ടു കിലോയുടെയും അഞ്ചു കിലോയുടെയും ‍ഡംപൽസാണ് ഉപയോഗിക്കുന്നത്.ആദ്യം ട്രെയ്നറുമായി സംസാരിച്ച് നമ്മുടെ ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള വർക്കൗട്ട് അവർതന്നെ പ്ലാൻ ചെയ്തു തരും. ഒരു വർക്കൗട്ടും ചെയ്യാത്തവരാണെങ്കിലും ബിഗിനർ ആയി ജോയിൻ ചെയ്യാം.ഒരു ദിവസം 7000 സ്റ്റെപ് നടക്കണം. ഒറ്റയടിക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് രണ്ടു പ്രാവശ്യമായി നടക്കാം. നമ്മുടെ മെറ്റബൊളിക് ആക്ടിവിറ്റീസ് ഹൈ ആക്കി വയ്ക്കാനാണ് ഇതു ചെയ്യുന്നത്. നമ്മൾ ഇത് ചെയ്തു എന്നത് അവര്‍ക്ക് അയച്ചു കൊടുക്കുകയും േവണം. നമ്മൾ എന്തു കഴിച്ചാലും കഴിക്കുന്നതിനു മുൻപായി എന്താണ് കഴിക്കുന്നതെന്നുള്ളത് ഫോട്ടോ എടുത്ത് നമ്മുെട ന്യൂട്രീഷനിസ്റ്റിന് അയച്ചു കൊടുക്കണം– നവ്യ പറയുന്നു.

8.30 ന് പ്രഭാതഭക്ഷണം കഴിക്കും. ആദ്യം കഴിക്കുന്ന ഭക്ഷണത്തിന്റെ ഫോട്ടോ അയച്ചു കൊടുക്കും. എനിക്ക് നിർദേശിച്ചിട്ടുള്ള ബ്രേക്ക് ഫാസ്റ്റിൽ പാൻ കേക്ക് കഴിക്കാം രണ്ടു മുട്ടയും രണ്ടു റോബസ്റ്റ പഴവും അല്പം ഉപ്പും ചേർത്ത് നോൺസ്റ്റിക്ക് പാനിൽ ചെറിയ ചെറിയ പാന്‍കേക്ക് ഉണ്ടാക്കി കഴിക്കും അതല്ലെങ്കിൽ ദോശ ചപ്പാത്തി, അപ്പം എന്നിവ രണ്ടെണ്ണം കഴിക്കാം ഇഡ്ഡലിയാണെങ്കിൽ മൂന്നെണ്ണം കഴിക്കാം. രണ്ടു സ്പൂൺ ഓട്സ് എടുത്ത് വെള്ളത്തിൽ വേവിച്ച് അതിൽ കുറച്ച് സ്ളിംമിൽക്കും അല്പം ഉപ്പും ചേർത്ത് ഇത് തണുത്തു കഴിയുമ്പോൾ ഫ്രിഡ്ജിൽ വയ്ക്കും. നമ്മൾ കഴിക്കുന്നതിന് തൊട്ടു മുൻപ് വീട്ടിലുള്ള ഫ്രൂട്ട്സ് ചേർക്കും. ഇതിൽ ആപ്പിൾ, പപ്പായ, തണ്ണിമത്തൻ, ഈന്തപ്പഴം, ബദാം ഫ്ലെയ്ക്സും േചർത്തിട്ടുണ്ട്. ഇതൊക്കെ വേണമെങ്കിൽ മാത്രം ചേർത്താൽ മതി.ഒരു ദിവസത്തെ മെനുവിനെ ആറ് മീൽ ആയിട്ടാണ് വേർതിരിച്ചിരിക്കുന്നത്. ഒന്ന് ഡ്രിങ്ക്, രണ്ട് ബ്രേക്ക്ഫാസ്റ്റ്, പതിനൊന്നു മണിക്ക് ബ്രഞ്ച്, 1–1.30 ന് ലഞ്ച്, 4–4.30 ന് ഒരു ചായ കൂടെ ഒരു ഫ്രൂട്ട് വേണമെങ്കിൽ കഴിക്കാം. രാവിലെ ഓട്സിന്റെ കൂടെ ഫ്രൂട്ട്സ് കഴിക്കുന്നതു കൊണ്ട് ചായയുടെ കൂടെ ഞാൻ കടല ആയിരിക്കും കഴിക്കുന്നത്. വൈകിട്ട് 7.30 നു മുൻപായി ഡിന്നർ. കിടക്കുന്നതിനു മുൻപ് ഒരു ഹൽദി മിൽക്കും കൂടി കുടിക്കും.

Scroll to Top