‘നീ എന്നും ഞങ്ങളുടെ കുട്ടി ബൊമ്മൈയായിരിക്കും’; മകൾക്ക് ഹൃദയം തൊടും പിറന്നാൾ ആശംസയുമായി ഖുശ്‌ബു

ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.സോഷ്യൽ മീഡിയയിലൂടെ പുതിയ ഫോട്ടോസൊക്കെ പങ്കുവെക്കറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പോസ്റ്റാണ്.മകൾ അനന്ദിതയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവചിരിക്കുകയാണ് താരം .

‘എന്റെ കുഞ്ഞ് ഇപ്പോൾ വലിയ കുട്ടിയാണ്. അവൾക്ക് 20 വയസ്സായി. എങ്കിലും എന്റെ മനസ്സിൽ നീ എപ്പോഴും കുഞ്ഞായിരിക്കും. ജനിക്കാൻ 4 ആഴ്ച കൂടി ശേഷിക്കേ ധൃതിയിൽ ഇങ്ങേട്ടെത്തിയ കുഞ്ഞ്. നീ എന്റെ മുഖത്ത് നോക്കി ചിരിച്ചതു മുതൽ ഇന്നുവരെ ചിരി എന്നിൽ നിന്ന് മറഞ്ഞിട്ടില്ല. നിന്റെ പേര് പോലെ തന്നെ ഞങ്ങൾക്ക് സന്തോഷം മാത്രമാണ് നീ നൽകിയത്. അമ്മയും അപ്പയും നിന്നെ ഒത്തിരി സ്നേഹിക്കുന്നു. നീ എന്നും ഞങ്ങളുടെ കുട്ടി ബൊമ്മൈയായിരിക്കും’.– ഖുശ്‌ബു കുറിച്ചു.

Scroll to Top