നടൻ സിബി തോമസ് ഇനി ഡി.വൈ.എസ്.പി

സിനിമ നടനും പോലീസ് ഓഫീസറുമായ സിബി തോമസിന് സ്ഥാനക്കയറ്റം.വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ആയി സ്ഥാനകയറ്റം. നിലവിൽ അദ്ദേഹം കാസർകോട് വിജിലൻസ് ഇൻസ്പെക്ടറാണ്.ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലൂടെയാണ് സിബി അഭിനയ രംഗത്തേക്കെത്തുന്നത്. തുടർന്ന് ‘പ്രേമസൂത്രം’, ‘കാമുകി’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’, ‘ഹാപ്പി സര്‍ദാര്‍’, ‘ട്രാന്‍സ്’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്ത ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തും സിബി ആണ്.

കൊച്ചി പാലാരിവട്ടം, കാസര്‍ഗോട് ആദൂര്‍ സ്റ്റേഷനുകളില്‍ സി.ഐ. ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടിയിരുന്നു.കാസര്‍കോട് ചുള്ളി സ്വദേശിയായ സിബി, ലീല തോമസ്- എ.എം. തോമസ് ദമ്പതിമാരുടെ മകനാണ്. ഭാര്യ: ജോളി എലിസബത്ത്, മക്കള്‍: ഹെലന്‍, കരോളിന്‍, എഡ്വിന്‍. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സിബി തോമസ് എഴുതിയ ‘കുറ്റസമ്മതം’ എന്ന നോവലിന് മലയാള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Scroll to Top