വിസ്മയ കേസിൽ കൂറുമാറി കിരണിന്റെ സഹോദരി. 

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നായിരുന്നു വിസ്മയയുടെ വേർപാട്. വിസ്മയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് കിരൺകുമാർ സമർപ്പിച്ച ജാമ്യഹർജി ജില്ലാ സെഷൻസ് കോടതി തള്ളി. മുൻപ് ശാസ്താംകോട്ട മജിസ്ട്രേട്ട് കോടതി കിരണിന്റെ ജാമ്യഹർജി തള്ളിയിരുന്നു. ബിഎഎംഎസ് വിദ്യാർഥിനിയായ നിലമേൽ സ്വദേശി വിസ്മയ വി.നായരെ ഭർത്താവായ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. കിരൺകുമാറിന്റെ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ 21നു പുലർച്ചെയാണ് വിസ്മയയെ മ രിച്ച നിലയിൽ കണ്ടെത്തിയത്.ഭര്‍തൃവീട്ടില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ ആണ് വിസ്മയ ആത്മഹത്യ ചെയ്തത്. ഇപ്പോള്‍ കേസിലെ പ്ര തി കിരണിന്റെ സഹോദരിയായ കീര്‍ത്തിയും കൂറുമാറി എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

ഇതോടെ പ്രതിക്ക് അനുകൂലമായി കൂറുമാറിയവരുടെ എണ്ണം നാലായി.അതേസമയം താന്‍ വിസ്മയയുമായി ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയും തമ്മില്‍ ഒരു ത ര്‍ക്കവും ഉണ്ടായിരുന്നില്ലെന്ന് കീര്‍ത്തി മൊഴി നല്‍കി. എന്നാല്‍ കിരണിന് സ്ത്രീധനമായി കാര്‍ നല്‍കിയെന്നും , അതേച്ചൊല്ലി ഇവര്‍ക്കിടയില്‍ ത ര്‍ക്കം ഉണ്ടായിരുന്നുവെന്നും, ഇവര്‍ പലപ്പോഴും രണ്ടു മുറികളിലാണ് ഉറങ്ങിയതെന്ന് നേരത്തെ കീര്‍ത്തന അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.കിരണിന്റെ വല്യച്ഛന്‍ മകനായ സെക്യൂരിറ്റി ജീവനക്കാരന്‍ അനില്‍കുമാര്‍, അദ്ദേഹത്തിന്റെ ഭാര്യ ആരോഗ്യ വകുപ്പ് ജീവനക്കാരി ബിന്ദു കുമാരി, കിരണിന്റെ അച്ഛന്‍ സദാശിവന്‍ പിള്ള തുടങ്ങിയവരാണ് കൂറുമായത്.

Scroll to Top