ദൈവത്തിന്റെ മാലാഖ ഫോട്ടോഷൂട്ട്, സാധിച്ചത് ത്രേസ്യ നിമിലയുടെ 2 വലിയ ആഗ്രഹങ്ങൾ.

ദൈവത്തിന്റെ മാലാഖയുടെ ഫോട്ടോസ് വളരെ സന്തോഷത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റുവാങ്ങിയത്.ഇടക്കൊച്ചികാരി ത്രേസ്യ നിമില തൻറെ കുറവുകളെ ഓർത്ത്‌ ജീവിതം കരഞ്ഞു തീർക്കുകയല്ല, പഠിച്ച് സിവിൽ സർവീസ് നേടാനാണ് ആഗ്രഹം. ഡിഗ്രി പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ത്രേസ്യ.സ്വദേശം പള്ളുരുത്തിയാണെങ്കിലും ത്രേസ്യയുടെ പഠനാവശ്യങ്ങൾക്കായി ഇപ്പോൾ ഇടക്കൊച്ചിയിലാണ് താമസം.സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് ജസീന കടവിലിന്റെ കാറ്റലിസ്റ്റ് സ്കോളേഴ്സ് മേക്കോവർ സീരീസിന്റെ ഭാഗമായി നടന്ന ഫോ‌ട്ടോഷൂ‌ട്ടിലാണ് ഫോട്ടോസ് പിറവിയെടുത്തത്. പ്രശാന്ത് ബാലചന്ദ്രൻ ആണ് ക്യാമറ എടുത്തിരിക്കുന്നത്.ആ ഫോട്ടോയ്ക്കു പിന്നിൽ ഉണ്ടായ സംഭവത്തെ കുറിച്ച് ജസീന കടവിൽ പറയുന്നത് ഇങ്ങനെ,കുറച്ചു നാളുകൾക്ക് മുമ്പ് എസ്.എച്ച് തേവരയിലെ അധ്യാപിക ആദില കബീർ എന്നെ വിളിച്ചു. അവരുടെ കോളജിലെ ഒരു കുട്ടിക്ക് കാറ്റലിസ്റ്റ് സ്കോളേഴ്സ് മേക്കോവർ സീരീസിൽ ഉൾപ്പെടുത്തി മേക്കോവർ ഫോട്ടോഷൂട്ട് നടത്താമോ എന്നു ചോദിച്ചു.

കോവിഡും മറ്റും ആയതിനാൽ മേക്കോവർ ഫോട്ടോഷൂട്ടൊക്കെ തൽക്കാലത്തേക്ക് നിറുത്തി വച്ചിരുന്ന സമയത്തായിരുന്നു ഈ ഫോൾ കോൾ. ആദിലയിൽ നിന്ന് ത്രേസ്യയെക്കുറിച്ച് അറിഞ്ഞപ്പോൾ എന്തായാലും ഫോട്ടോഷൂട്ട് നടത്താമെന്ന് സമ്മതിച്ചു. ത്രേസ്യയോടു സംസാരിച്ചപ്പോൾ കോളജിലേക്ക് അല്ലാതെ മറ്റൊരിടത്തേക്കും അവർക്ക് യാത്ര പോകാൻ കഴിഞ്ഞിട്ടില്ലെന്നു മനസിലായി. ഒപ്പം ബീച്ച് നേരിൽ കാണണമെന്ന അവളുടെ ആഗ്രഹവും തിരിച്ചറിഞ്ഞു. പിന്നെ, അധികം ആലോചിച്ചില്ല. ഫോർട്ട് കൊച്ചി ബീച്ചിൽ വച്ചു തന്നെ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്തു. മോഡലും എന്റെ സുഹൃത്തുമായ ഇന്ദുജയാണ് കോസ്റ്റ്യൂംസ് എല്ലാം തിരഞ്ഞെടുക്കാനും മറ്റും കൂടെ നിന്നത്.കോസ്റ്റ്യൂമിലോ മേക്കപ്പിലോ അല്ല ഈ ഫോട്ടോഷൂട്ടിൽ ഞങ്ങൾ ശ്രദ്ധിച്ചത്. ത്രേസ്യയുടെ ജീവിതത്തിലെ രണ്ടു വലിയ ആഗ്രഹങ്ങൾ സഫലമാക്കാൻ കൂടെ നിൽക്കുകയായിരുന്നു. ആ നിമിഷങ്ങൾക്ക് സാക്ഷിയായപ്പോൾ ഞങ്ങളും ഇമോഷണൽ ആയി. ഇതുവരെ ചെയ്ത മേക്കോവർ ഫോട്ടോഷൂട്ടുകളിൽ ഏറ്റവും സ്പെഷൽ ആയിരുന്നു ഇത്.

ത്രേസ്യയ്ക്കൊപ്പം അനിയത്തി നീതുവും ചില ഫ്രെയിമുകളിലുണ്ട്. നീതുവാണ് ത്രേസ്യയെ എല്ലാ ദിവസവും കോളജിലേക്ക് കൊണ്ടു പോകുന്നതും തിരികെ എത്തിക്കുന്നതും. ഫോട്ടോഗ്രാഫർ പ്രശാന്ത് ബാലചന്ദ്രനാണ് ത്രേസ്യയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. വിഡിയോ ചിത്രീകരിച്ചത് ഇക്രു രഞ്ജിത്തും എഡിറ്റ് ചെയ്തത് ബാബു രത്നവും സി.വി സജയനും ചേർന്നാണ്. സുഹൃത്ത് രഞ്ജുവും ഒപ്പം നിന്നു. എന്റെ എല്ലാ മേക്കോവർ ഫോട്ടോഷൂട്ടിനും ഒപ്പമുണ്ടാകാറുള്ള സിജിൻ നിലമ്പൂരും കട്ടയ്ക്ക് നിന്നു. അങ്ങനെ ത്രേസ്യയുടെ പുഞ്ചിരികൾ ഏറ്റവും മനോഹരമായി തന്നെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഒരിക്കലെങ്കിലും ഒരു മോഡലിനെപ്പോലെ അണിഞ്ഞൊരുങ്ങി ക്യാമറയ്ക്ക് മുമ്പിലെത്തണമെന്ന ത്രേസ്യയുടെ ആഗ്രഹം സഫലീകരിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്.

തന്റെ ജീവിതത്തെകുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും ത്രേസ്യ നിമില പറയുന്നത് ഇങ്ങനെ, ‘ചെറുപ്പം മുതലേ മോഡലിങ്ങിനോട് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, ഒരടി പോലും ഉറപ്പിച്ച് നടക്കാൻ കഴിയാത്ത ഒരാൾ എങ്ങനെ മോഡലാകും? അതുകൊണ്ട് ആ സ്വപ്നം മനസിൽ തന്നെ സൂക്ഷിച്ചു. അതുപോലെയാണ് കടൽ കാണണമെന്ന ആഗ്രഹവും. താമസിക്കുന്നത് കൊച്ചിയിലാണെങ്കിലും ബീച്ചിലേക്ക് പോകുന്നതിന് ഇതു വരെ കഴിഞ്ഞിരുന്നില്ല. ഒരിക്കലും നടക്കില്ലെന്നു കരുതിയ ആ രണ്ട് സ്വപ്നങ്ങൾ ഇപ്പോൾ നടന്നു. ആ സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. എനിക്കിനി ഒരു ആഗ്രഹം കൂടിയുണ്ട്. സിവിൽ സർവീസ് നേടണമെന്ന്! ഒരിക്കലും നടക്കില്ലെന്നു കരുതിയ എന്റെ രണ്ടു ആഗ്രഹങ്ങൾ നടന്നില്ലേ! അതുപോലെ ഈ ആഗ്രഹവും നടക്കുമെന്നാണ് എന്റെ ആത്മവിശ്വാ

VIDEO

Scroll to Top