തന്റെ പ്രിയതമയ്ക്ക് ആദ്യത്തെ ചുംബനം നൽകി റോബിൻ, ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ.

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന താരമാണ് റോബിൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.

എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. റോബിൻ രാജാവേ നിങ്ങളാണ് വിജയ് എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ആരാധകരെ കണ്ട് കൈവീശിയും തൊഴുത്ത് റോബിൻ സന്തോഷം പ്രകടിപ്പിച്ചു.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.

ഇപ്പോഴിതാ വൈറൽ ആകുന്നത് റോബിൻ പങ്കുവെച്ച വീഡിയോ ആണ്.റോബിൻ ആരതിയ്ക്ക് ആദ്യമായി ഉമ്മ നൽകുന്നതാണ് വിഡിയോയിൽ. വീഡിയോ കണ്ടതോടെ നിരവധി ആരാധകർ ആണ് കമ്മെന്റുമായി എത്തിയത്. റോബിന്റെ ജന്മദിനം വലിയ ആഘോഷമായി നടത്തിയിരിക്കുകയാണ് ആരതി പൊടി.സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഒപ്പം കേക്ക് മുറിച്ച് ആഘോഷമായാണ് ആരതി റോബിന്റെ പിറന്നാൾ ആഘോഷിച്ചത്. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത പിറന്നാളായിരുന്നു ഇതെന്നാണ് റോബിൻ പറയുന്നത്.

Scroll to Top