ബിഎംഡബ്ല്യൂവിനും ഔഡിയ്‌ക്കും കൂട്ടായി നാല് കോടി വിലവരുന്ന എസ് യുവി കൂടെ അദാനിയുടെ ഗ്യാരേജിലേക്ക്.

ഗൗതം അദാനി നാലു കോടിയുടെ എസ്‍യുവി സ്വന്തമാക്കിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഔഡിക്കും ബിഎംഡബ്ല്യൂവിനും കൂട്ടായി ആണ് ഗ്യാരേജിലേക്ക് എസ്യുവി എത്തിയത്.ഓൺറോഡ് നാലുകോടി രൂപയിൽ കൂടുതൽ വരുന്ന റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോങ് വീൽ ബെയിസാണ് അദാനി സ്വന്തമാക്കിയത്.

ബിഎ‍ംഡബ്ല്യു 7 സീരിസ്, ടൊയോട്ട വെൽഫയർ, ഔഡി ക്യൂ 7, ഫെരാരി കാലിഫോർണിയ, റോൾസ് റോയ്സ് ഗോസ്റ്റ് തുടങ്ങിയ വാഹനങ്ങളും ഇദ്ദേഹത്തിന്റെ ഗ്യാരേജിൽ ഉണ്ട്.മൂന്നു ലീറ്റർ ഡീസൽ എൻജിനാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയിലുളളത്. 346 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കും ഈ വാഹനിതുനുണ്ട്.എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷൻ.

Scroll to Top