പുക, രോഗം, കൊതുക്, കൊച്ചി ജീവിതം നരകമായി, പ്രതിഷേധവുമായി വിജയ് ബാബു.

ബ്ര​ഹ്‌​മ​പു​രം മാ​ലി​ന്യ പ്ലാ​ന്റി​ലു​ണ്ടാ​യ തീ​ പി​ടി​ത്തെതു​ട​ര്‍ന്ന് തീ​യും പു​ക​യും പൂ​ര്‍ണ​മാ​യി ശ​മി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.ഇന്നലെ ഹൈക്കോടതിയിൽ നിന്നും രൂക്ഷവിമർശനം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് തീകെടുത്താനുള്ള ഊർജ്ജിത നടപടികളിലേക്ക് സർക്കാർ കടന്നിരുന്നു.

മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റർ പ്ലാൻ വേണമെന്നാണ് ഇന്നലെ സർക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതേതുടർന്നുള്ള വിവാദങ്ങളും സമൂഹത്തിൽ നടക്കുന്നു. നിരവധി പേരാണ് വിമർശനങ്ങളുമായി മുന്നോട്ട് എത്തുന്നത്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിനിമ നടനും നിർമതാവുമായ വിജയ് ബാബുവിന്റെ ഫേസ്ബുക് പോസ്റ്റാണ്.

പോസ്റ്റിലൂടെ കൊച്ചിയിലെ ജീവിതം നരകമായി എന്നാണ് പറയുന്നത്.പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,വെള്ളം ഇല്ല…നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു..പുകചൂട്… കൊതുകുകൾ..രോഗങ്ങൾ… കൊച്ചിയിലെ ജീവിതം നരകമായി !!.പുക കൊണ്ട് മലിനമായി കിടക്കുന്ന അന്തരീക്ഷത്തിന്റെ ചിത്രവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വിജയ് ബാബുവിന്റെ പോസ്റ്റിന് നിരവധി പേരാണ് ഇതിനെ അനുകൂലിച്ച് എത്തിയത്.

facebook post

Scroll to Top