വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നേ: വാർത്തകൾക്കെതിരെ കൊല്ലം സുധിയുടെ ഭാര്യ

കേരളം ഞെട്ടലോടെ കേട്ട വിയോഗവാർത്തയാണ് നടൻ കൊല്ലം സുധിയുടേത്.ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാ ഹനാപകടത്തില്‍ മരണപ്പെട്ടത്.വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന കൂട്ടിയിടിക്കുകയായിരുന്നു.ഇപ്പോഴിതാ, സുധിയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പ് വീണ്ടും തന്നെ കുത്തിനോവിക്കരുതെന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സുധിയുടെ ഭാര്യ രേണു.

സുധിയുടെ ഓർമകൾ പങ്കുവച്ചുകൊണ്ട് രേണു തങ്ങളുടെ പഴയ റീൽസ് വിഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ സുധി മരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ രേണു വീണ്ടും റീൽസ് ചെയ്തു തുടങ്ങി എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത് എന്ന് രേണു പറയുന്നു. ഈ റീൽസ് എല്ലാം സുധി ഉള്ളപ്പോൾ എടുത്തതാണെന്ന തരത്തിലുള്ള വാർത്തകൾ തന്നെ വേദനിപ്പിച്ചെന്നും രേണുവിന്റെ കുറിപ്പിൽ പറയുന്നു.

‘വീണ്ടും വാർത്തകൾ കണ്ടു. ഞാൻ റീൽസ് ചെയ്തു നടക്കുന്നു എന്ന്. ഞാൻ എത്രതവണ കമന്റ് ചെയ്തു പറഞ്ഞു, ഞാൻ ചെയ്ത റീൽസൊക്കെ ഏട്ടൻ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാൽ നിങ്ങൾക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകൾ ആരും എനിക്ക് അയച്ചു തരരുത്. ഇന്നലെ രാത്രി ഒരു യുട്യൂബ് ചാനലിൽ ഈ റീൽസും വന്നേക്കുന്നു. ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുകയാണെന്ന്. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തർ അയച്ചു തരുമ്പോൾ, ഇൻസ്റ്റഗ്രാം ഉപയോഗിക്കാത്തവരൊക്കെ ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം. ഞാൻ ഇൻസ്റ്റഗ്രാം, എഫ്ബി എല്ലാംലോഗ് ഔട്ട് ചെയ്യുകയാണ്’.– രേണു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ രംഗത്തേക്ക് വന്ന സുധി കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കൊല്ലം സുധിയുടെ വിയോഗത്തിൽ നിന്ന് ഇതുവരെ അദ്ദേഹത്തിന്റെ കുടുബവും ആരാധകരും സഹപ്രവർത്തകകരും മോചിതരായിട്ടില്ല.

ആദ്യ ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമ്പോൾ തനിക്ക് പിന്നീട് എല്ലാമായ തന്റെ മകന് വേണ്ടിയായിരുന്നു താരം ജീവിച്ചത്.മകനെയും കൊണ്ട് സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തതിനെ കുറിച്ച് താരം പല വേദികളിലും പറഞ്ഞിട്ടുണ്ട്.പിന്നീട് സുധി രേണുവിനെ വിവാഹം കഴിക്കുകയൂം ചെയ്തു.സുധിയുടെ ആദ്യ വിവാഹത്തിലുണ്ടായ കുഞ്ഞാണ് രാഹുൽ. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോളാണ് തന്നെ ഉപേക്ഷിച്ച് തന്റെ ഭാര്യ വേറെയൊരു വ്യക്തിയുടെ കൂടെ പോയത്.

Scroll to Top