തട്ടീം മുട്ടീം മീനാക്ഷി വിവാഹിതയായി ; താലികെട്ടുമ്പോൾ വിതുമ്പി സാറ !! വിഡിയോ

മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ താരമാണ് സാറാ കോശി.മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാറാ കോശിയുടെ വിവാഹം കഴിഞ്ഞു. തേജസാണ് വരൻ. ക്രൈസ്തവ ആചാര പ്രകാരം പള്ളിയിൽ വച്ചായിരുന്നു ചടങ്ങുകൾ. ഡി ഫോര്‍ ഡാന്‍സിലൂടെയാണ് സാറ ശ്രദ്ധ നേടുന്നത്. പിന്നീടാണ് തട്ടീം മുട്ടീം പരമ്പരയിലേക്ക് എത്തുന്നത്. പരമ്പരയുടെ തുടക്ക കാലം മുതല്‍ക്കെ മീനാക്ഷിയെ അവതരിപ്പിച്ചിരുന്നത് ഭാഗ്യലക്ഷ്മി പ്രഭു ആയിരുന്നു.

പിന്നീട് ഭാഗ്യലക്ഷ്മി പിന്മാറിയതോടെയാണ് സാറ പരമ്പരയിലേക്ക് എത്തുന്നത്. ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകേണ്ടി വന്നതോടെയാണ് ഭാഗ്യലക്ഷ്മി പരമ്പരയില്‍ നിന്നും പിന്മാറിയത്.വിവാഹത്തിന് വെള്ള നിറത്തിലുള്ള ഗൗണിൽ അതി സുന്ദരിയായാണ് താരമെത്തിയത്. നിറയെ എംബ്രോയ്ഡറി ചെയ്ത വസ്ത്രത്തിന് മാച്ചിങ്ങായി സിമ്പിള്‍ ആക്സസറീസാണ് പെയർ ചെയ്തത്. നീല നിറത്തിലുള്ള കോട്ടും സ്യൂട്ടുമാണ് തേജസ് ധരിച്ചത്.

താലികെട്ടിനിടെ പള്ളിയിൽ വിതുമ്പി കരയുന്ന വധുവിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.കഴിഞ്ഞ ദിവസമായിരുന്നു സാറയുടെ വിവാഹ നിശ്ചയം നടന്നത്. ക്രിസ്ത്യന്‍ മതാചാര പ്രകാരമായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.ഇപ്പോള്‍ ഏഷ്യാനെറ്റിലെ കുക്ക് വിത്ത് കോമഡിയുടേയും ഭാഗമാണ് സാറ.

Scroll to Top