സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്നുനിൽക്കുക, അവയുടെ കണ്ണുകളിലേക്കു നോക്കുക -കൃഷ്ണകുമാർ

സീരിയല്‍രംഗത്തുനിന്നും സിനമയിലേക്കു വന്ന താരമാണ് കൃഷ്ണ കുമാർ. നടന്‍ കൃഷ്ണ കുമാറിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.ആദ്യമായി അഭിനയിച്ച ചിത്രം 1994 പുറത്തിറങ്ങിയ കാശ്മീരം ആണ്.മലയാളസിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ തമിഴ് സിനിമയിലും സീരിയലുകളിലും സജീവമായി. ബില്ല 2, ദൈവതിരുമകള്‍, മുഖമൂടി തുടങ്ങിയ തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.സിന്ധുവാണ് ഭാര്യ. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരാണ് മക്കള്‍. മക്കളെല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്.കൃഷ്ണ സിസ്‌റ്റേഴ്‌സ് എന്ന് വിളിപ്പേരുള്ള സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരരായ നാല് പെണ്‍കുട്ടികളുടെ അമ്മയാണ് സിന്ധു കൃഷ്ണകുമാർ.

2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു അഹാന ആദ്യമായി അഭിനയിച്ച ചലച്ചിത്രം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഇപ്പോഴിതാ താരം പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പശുക്കളോട് തനിക്കുള്ള സ്നേഹവും അടുപ്പവും എത്രമാത്രമാണെന്ന് വിശദീകരിക്കുകയാണ് താരം.പേരിൽത്തന്നെ കൃഷ്ണൻ ഉള്ള തനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം :

നമസ്കാരം സഹോദരങ്ങളേ,lഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും ചുരുക്കത്തിൽചില കാര്യങ്ങൾ പറയാമെന്നു കരുതി. കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങൾ പറയും.പേരിൽത്തന്നെ കൃഷ്ണൻ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം ; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക.

അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ താങ്കൾക്കും ആ നിമിഷങ്ങളിൽ മനസ് നിറയുന്നത് അനുഭവിക്കാനാകും.ഞാനും നിങ്ങളും ജനിച്ചുവീണുകഴിഞ്ഞു ജീവൻ നിലനിർത്തിയതും വളർന്നു വലുതായതും അമ്മയുടെ മുലപ്പാൽ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ മിണ്ടാപ്രാണികളാണ്. രണ്ടും അമ്മമാരാണ്. ഉറപ്പിച്ചുപറയട്ടെ, എവിടെ, എപ്പോൾ സൗകര്യമുണ്ടായാലും ഞാൻ ഇവർക്കൊപ്പം ഇനിയും സമയം ചിലവിടും.

താങ്കളും അങ്ങനെ ചെയ്യാൻ, ഞാൻ ആഗ്രഹിക്കുന്നു.ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്.മനസ്സുനിറഞ്ഞു നിർത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ.

Scroll to Top