ജീവിതത്തിലെ അത്ഭുതകരമായ സമ്മാനം ഉള്ളിൽ വളരുന്നു, ക്യൂട്ട് ഫോട്ടോസുമായി ഷംന കാസിം.

മലയാളസിനിമ അഭിനേത്രിയും പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് ഷംന കാസിം.പൂർണ്ണ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഷംന കാസിമിന് ആരാധകർ ഏറെയാണ്. അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്.

ദി ഹിന്ദു അവളെ “തെലുങ്ക് സിനിമകളുടെ പ്രേത രാജ്ഞി” എന്ന് വിശേഷിപ്പിച്ചു.അവനു, തുടർന്നുള്ള അവുനു 2 എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി.2010 കളുടെ മധ്യത്തിൽ ഷംന ഒരു പ്രേതകഥാപാത്രത്തെ അവതരിപ്പിച്ച ഒരു പരമ്പരയിൽ പ്രത്യക്ഷപ്പെട്ടു,രാജു ഗരുഗാഡി ബോക്സോഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായി മാറി.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം.ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയും ബിസിനസ് കൺസൾട്ടന്റുമായ ഷാനിദ് ആസിഫലിയുമായുള്ള വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.താന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷംന അറിയിച്ചത്.വലിയ ആഘോഷത്തോടെയാണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്ക് വെച്ചിരുന്നു.

മെറൂൺ സാരിയിൽ ആഭരണങ്ങൾ അണിഞ്ഞു അതിസുന്ദരിയായാണ് ചടങ്ങിൽ താരം പ്രത്യക്ഷപ്പെട്ടത്.അതിന്റെ ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോസ് ആണ്.പീച് കളർ ഗൗണിൽ സുന്ദരി ആയാണ് താരം ഉള്ളത്.ജീവിതത്തിലെ അത്ഭുതകരമായ സമ്മാനം ഉള്ളിൽ വളരുന്നു എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

photos

photos

Scroll to Top