10 വർഷത്തിന് ശേഷം ഹൻസികയെന്ന ഒരു പ്രതിഭാസം ഞങ്ങളെ തേടിയെത്തി,വീട്ടിൽ നാലുമക്കൾ ; കൃഷ്ണ കുമാർ

സീരിയല്‍രംഗത്തുനിന്നും സിനമയിലേക്കു വന്ന താരമാണ് കൃഷ്ണ കുമാർ. നടന്‍ കൃഷ്ണ കുമാറിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.സിന്ധുവാണ് ഭാര്യ. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരാണ് മക്കള്‍. മക്കളെല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ തന്റെ കുടുംബത്തെ പറ്റിയുള്ള ഹൃദ്യമായ കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്.മകൾ ഹൻസികയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ഈ കുറിപ്പിലൂടെ കൃഷ്ണ കുമാർ പങ്കുവെയ്ക്കുന്നുണ്ട്. കുറുപ്പിന്റെ പൂർണരൂപം :

‘അസുലഭനിമിഷങ്ങൾ… ഇളയവൾ ഹൻസു.. എന്തായിരിക്കാം ഇളയമകളോട് ഒരു പ്രത്യേക സ്നേഹത്തിനു കാരണം.. വീട്ടിൽ നാലുമക്കൾ.. മൂത്തമകൾ ആഹാനയുമായി 26 വർഷത്തെ ബന്ധം..അടുത്ത രണ്ടു മക്കൾ (ദിയയും ഇഷാനിയും) ആഹാനയുമായി രണ്ടര വയസ്സും, 5 വയസ്സും വ്യത്യാസത്തിൽ ജനിച്ചു.. 10 വർഷത്തിന് ശേഷം ഹൻസികയെന്ന ഒരു പ്രതിഭാസം ഞങ്ങളെ തേടിയെത്തി…അതിനാൽ അഹാനയേക്കാൾ 10 വർഷം കുറവാണ് അവളോടൊപ്പം ജീവിച്ചത്. പക്ഷെ മുൻജന്മത്തിൽ വളരെകാലം ഹാൻസികക്കൊപ്പം ജീവിച്ച ഒരു തോന്നൽ..വളരെ അധികം സന്തോഷവും ഒപ്പം ബാലാരിഷ്ടതയുടെ ഏഴര ശനിയുലൂടെ അവളും ഞങ്ങളും കടന്നുപോയപ്പോൾ ഏറ്റവും കൂടുതൽ വേദന അനുഭവിച്ചവൾ ഹാൻസിക… പക്ഷെ കാലം കടന്നു പോയി..അവൾക്കു 16 വയസ്സ്..ഇന്ന് ഞങ്ങളെ എല്ലാവരെയും കൂട്ടിയോചിപ്പിച്ചു നിർത്തുന്ന അച്ചുതണ്ട്.. വീട്ടിലെ താരം.. മക്കളിൽ ഏറ്റവും പക്വമതി എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം..

അവളുടെ ആത്മാവ് മറ്റുള്ളവരേക്കാൾ കൂടുതൽ സഞ്ചരിച്ച പ്രതീതി…53 വയസ്സിൽ അവളെ കെട്ടിപിടിക്കുമ്പോൾ, അവളോടൊപ്പം ഇരിക്കുമ്പോൾ, വീഡിയോകളിൽ വരുമ്പോൾ, ഒരു ചെറുപ്പം തോന്നാറുണ്ട്.. വല്ലപ്പോഴും മാത്രമാണ് ഞാൻ മക്കളുമായി കൂടുന്നത്… Detachment in Attachment എന്നൊരു കാര്യം ജീവിതത്തിൽ പണ്ടും ഉണ്ടായിരുന്നു.. എന്നും സ്നേഹത്തിൽ ഇരിക്കാൻ ഉപയോഗിക്കുന്ന ഒരുകാര്യം.. തെറ്റോ ശെരിയോ എന്നറിയില്ല.. എങ്കിലും അത് ജീവിതത്തിൽ പാലിക്കുന്നു… ഇന്ന് നല്ലൊരു ദിവസമായിരുന്നു… ഇന്നലത്തെ പോലെ.. നാളെ ഇതിലും മനോഹരമാവും.. എന്നെയും നിങ്ങളെയും നന്മയിലൂടെ നയിച്ചു കൊണ്ട് പോകുന്ന ആ അദൃശ്യ ശക്തിക്കു നന്ദി.. എല്ലാവർക്കും കുടുംബത്തിൽ നന്മയുണ്ടാവട്ടെ.. സന്തോഷമുണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു…’

Scroll to Top