മമ്മൂട്ടി മധുവിനുവേണ്ടി കേസ് നടത്തും ; കുടുംബത്തെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു!!

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആ ക്രമണത്തില്‍ കൊ ല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നിയമസഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി.നിയമസഹായം ലഭ്യമാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍ തയാറാണെന്ന് മമ്മൂട്ടിയുടെ ഓഫീസ് തന്നെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. കുടുംബത്തിന് നിയമസാഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി. രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു.മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസങ്ങളില്‍ മമ്മൂട്ടിയുടെ ഓഫിസില്‍ നിന്നുള്ളവര്‍ മധുവിന്റെ വീട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

‘കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുക്കാമെന്ന് മമ്മൂക്ക നേരിട്ട് വിളിച്ചു പറഞ്ഞിട്ടുണ്ട്. മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും കേസിനെക്കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍നിന്നുളളവര്‍ വീട്ടിലേക്ക് രണ്ട് ദിവസത്തിനുളളില്‍ വരുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു’- സരസു പറഞ്ഞു.കേസില്‍ കൂടുതല്‍ പ്ര തികളുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരും സപെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്ന് മധുവിന്റെ സഹോദരി സരസു നേരത്തെ ആ രോപിച്ചിരുന്നു.മധുവിന്റെ മ രണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മറ്റ് ആദിവാസി സംഘടനകളുമായി സംസാരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സരസു കൂട്ടിച്ചേര്‍ത്തു.

ആദിവാസി യുവാവായ മധു 2018 ലാണ് കൊ ല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൊ ലപാതകത്തില്‍ ആദ്യത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു. മോഷണക്കുറ്റം ആ രോപിച്ചാണ് മധുവിനെ കെട്ടിയിട്ട് ആൾക്കൂട്ടം ക്രൂ രമായി മ ർദ്ദിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. കേസിലെ 16 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിചാരണ നടപടികള്‍ പലകാരണങ്ങളാല്‍ വൈകുകയാണ്. .

Scroll to Top