ആറുപേരേയും ഒരുമിച്ചു കിട്ടുക പ്രയാസമാണ് ; ഫാമിലി സെൽഫിയുമായി കൃഷ്ണകുമാർ !! ഫോട്ടോ

സീരിയല്‍രംഗത്തുനിന്നും സിനമയിലേക്കു വന്ന താരമാണ് കൃഷ്ണ കുമാർ. നടന്‍ കൃഷ്ണ കുമാറിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.ആദ്യമായി അഭിനയിച്ച ചിത്രം 1994 പുറത്തിറങ്ങിയ കാശ്മീരം ആണ്.മലയാളസിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ തമിഴ് സിനിമയിലും സീരിയലുകളിലും സജീവമായി. ബില്ല 2, ദൈവതിരുമകള്‍, മുഖമൂടി തുടങ്ങിയ തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.സിന്ധുവാണ് ഭാര്യ. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരാണ് മക്കള്‍. മക്കളെല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്.

കൃഷ്ണ സിസ്‌റ്റേഴ്‌സ് എന്ന് വിളിപ്പേരുള്ള സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരരായ നാല് പെണ്‍കുട്ടികളുടെ അമ്മയാണ് സിന്ധു കൃഷ്ണകുമാർ.ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.ഇപ്പോഴിതാ ഏറ്റവും പുതിയ ‘ഫാമിലി ഗ്രൂഫി’ പങ്കുവച്ച് നടൻ കൃഷ്ണകുമാർ.കൃഷ്ണകുമാർ പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്;

‘ചുമ്മാ രസത്തിനെടുത്ത ഒരു groufie… മിക്ക കുടുംബങ്ങളിളും മക്കളൊക്കെ വലുതായി അവരവരുടെ ജോലിയുമായി നീങ്ങുമ്പോൾ ഒരുമിച്ചു കാണുക വല്ലപ്പോഴുമാണ്. ഇവിടെയും അങ്ങിനെ ഒക്കെ തന്നെ..മിക്കവാറും ആരെങ്കിലുമൊക്കെ യാത്രയിലാവും. ആറുപേരേയും ഒരുമിച്ചു വീട്ടിൽ കിട്ടുക പ്രയാസമായി തുടങ്ങി …ഇന്നു എല്ലാവരും ഒരുമിച്ചു എറണാകുളത്തു കൂടിയപ്പോൾ എടുത്ത ഒരു ചിത്രം.. കണ്ടപ്പോൾ ഒരു രസം തോന്നി.. എന്നാപ്പിന്നെ നിങ്ങളുമായി ഒന്ന് ഷെയർ ചെയ്യാമെന്ന് കരുതി … Wish u all a wonderful evening…’.– ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.

Scroll to Top