കഴിഞ്ഞ പത്ത് ദിവസമായി ഉറക്കമില്ലാത്ത രാത്രികൾ,കൊച്ചിയിൽ താമസിക്കുന്നവരുടെ അവസ്ഥ ;കൃഷ്ണപ്രഭ

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കൊച്ചി ആകെ വിഷപ്പുകയില്‍ മുങ്ങിയിരുക്കുകയായണ്. സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) രംഗത്തെത്തി. പുക ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.കൊച്ചിയിലെ ജനജീവിതം ദുസഹനമായിരിക്കുകയാണ്.കഴിഞ്ഞ പത്ത് ദിവസത്തോളമായി മാലിന്യമായ പുകയിൽ അകപ്പെട്ട് ഒന്നും ചെയ്യാൻ പറ്റാതിരിക്കുന്നവരാണ്.

ഇത് ഭാവിയിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കു.ഇ വിഷയത്തിൽ കുറച്ച് സിനിമ താരങ്ങൾ അവരുടെ നിലപാടുമായി രംഗത്തെത്തി . ഇപ്പോഴിതാ സിനിമ സീരിയൽ നടിയായ കൃഷ്ണപ്രഭ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയിലുള്ളവർക്ക് ഉറക്കമില്ലാത്ത രാത്രികളാണെന്നും ഇതൊക്കെ ആരോട് പറയാൻ, ആര് കേൾക്കാൻ ആണെന്നും കൃഷ്ണപ്രഭ കുറിച്ചു.താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

കഴിഞ്ഞ പത്ത് ദിവസമായി ഒറ്റ രാത്രി പോലും ഒരുപോള കണ്ണടക്കാൻ പറ്റാത്ത സ്ഥിതിയാണ്.. എന്റെ മാത്രമല്ല, കൊച്ചിയിൽ താമസിക്കുന്ന ഓരോ മനുഷ്യന്റെയും അവസ്ഥ ഇതായിരുന്നു.. ആരോട് പറയാൻ ആര് കേൾക്കാൻ!!ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഞങ്ങളെ പോലെയുള്ള സാധാരണക്കാരായ ജനങ്ങളാണ്.. എന്തൊക്കെ അസുഖങ്ങളാണ് വരാൻ പോകുന്നതെന്ന് ഒരുപിടിയുമില്ല. ഈ തീയും പുകയുമൊക്കെ അങ്ങ് അടങ്ങുമായിരിക്കും.!! ഇതിന് കാരണക്കാർക്ക് എതിരെ അതിപ്പോ ആരായാലും ശക്തമായ നടപടി എടുക്കണം!! അത്രമാത്രം സഹികെട്ടിട്ടാണ് ഇത് എഴുതുന്നത്..

Scroll to Top