നേരിൽ കാണും സംസാരിക്കും, ആരാധകനെ കാണാൻ ഒരുങ്ങി ചിയാൻ വിക്രം.

ആഗസ്റ്റ് 26 ന് ചിയാൻ വിക്രം കൊച്ചി എയർപോർട്ടിൽ എത്തിയപ്പോഴുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിക്രം നായകനാകുന്ന കോബ്ര എന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ആണ് കേരളത്തിൽ എത്തിയത്. എയർപോർട്ടിൽ എത്തിയതും ആരാധകരുടെ ആർപ്പ് വിളികൾ ആയി.ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ് ഇൻഫോപാർക് കൊച്ചി ക്യാംപസിൽ നടക്കുന്ന കോബ്ര പ്രമോഷൻ ഇവന്റിൽ വിക്രം പങ്കെടുത്തു.

അവിടെ വെച്ച് തന്നെ കാണാനും കൂടെ നിന്നും സെൽഫി എടുക്കാനും ബോഡി ഗാർഡിനോട് അപേക്ഷിക്കുന്ന ഒരു ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ക്രിസ്റ്റി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. വെറൈറ്റി മീഡിയ എന്ന ചാനലിലൂടെയാണ് വീഡിയോ വൈറൽ വൈറൽ ആയത്.എന്നാൽ ക്രിസ്റ്റിയ്ക്ക് കാണാൻ സാധിച്ചില്ല.ക്രിസ്റ്റീയുടെ വികാരനിർഭയമായ ഈ വീഡിയോ വിക്രം കാണാൻ ഇടയായി. അതോടെ വിക്രം ക്രിസ്റ്റിയെ കാണാനുള്ള ഒരുക്കത്തിലാണ്. വെറൈറ്റി മീഡിയ എടുത്ത വീഡിയോ പങ്കുവെച്ചു കൊണ്ടാണ് വിക്രം ഇക്കാര്യം വെളിപ്പെടുത്തിയത്.

ട്വിറ്റെറിലൂടെയാണ് വിക്രം ഇതേപ്പറ്റി കുറിച്ചത്.വളരെക്കാലമായി ഞാൻ കണ്ട ഏറ്റവും മധുരമുള്ളതും എന്നാൽ സങ്കടകരവുമായ വീഡിയോകളിൽ ഒന്ന്. ഞാൻ നിന്നെ കാണും, എന്റെ സുഹൃത്തിനെ ഞാൻ കാണും. ഞങ്ങൾ കണ്ടുമുട്ടും. ഞങ്ങൾ സംസാരിക്കും.നിങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ. ഇത് ഞാൻ തരുന്ന ഉറപ്പാണ്.നിങ്ങളുടെ മനോഹരമായ സ്നേഹത്തിന് നന്ദി, എന്റെ പ്രിയ സുഹൃത്തേ. എന്നാണ് വീഡിയോയ്ക്ക് ഒപ്പം ചിയാൻ കുറിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്. ഇതോടെ ഇവർ തമ്മിലുള്ള കണ്ട് മുട്ടൽ കാണാനുള്ള ആകാംഷയിലാണ് ആരാധകർ.

video

Scroll to Top