നിറപുഞ്ചിരിയോടെ ഓണത്തെ വരവേറ്റ് സുരേഷ്ഗോപിയും കുടുംബവും.

സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും ഓണം സ്പെഷ്യൽ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരും ചിത്രത്തിൽ കാണാം.ഗോകുൽ എടുക്കുന്ന സെൽഫിയാണ് ഇത്.എല്ലാവരും കിടിലൻ വേഷത്തിൽ ഒരുങ്ങി നിൽക്കുകയാണ്.ഫോട്ടോസ് ഇതിനോടകം തന്നെ ഫാൻസ്‌ പേജുകളിൽ ഒക്കെ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.നിരവധി പേരാണ് തരാകുടുംബത്തിന്റെ ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുകളുമായി എത്തിയത്.

ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോൾ ബാലതാരമായാണ്‌ സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി.തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ. മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ അപകടത്തിൽ മരി ച്ചു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ.

അദ്ദേഹത്തിന്റെ മൂത്ത മകൻ ഗോകുൽ 2016-ൽ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. സുരേഷ് ഗോപിയെ രാജ്യസഭാംഗമായി 2016 ൽ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തു. രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളിൽ കലാകാരന്മാരുടെ വിഭാഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് നിർദ്ദേശിച്ചത്. 2016 ഏപ്രിൽ 27 ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി മുൻപാകെ അദേഹം സത്യപ്രതിജ്ഞ ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തല്പരനാണ് സുരേഷ് ഗോപി.

നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയുടെ അവതാരകൻ സുരേഷ് ഗോപിയായിരുന്നു.സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന് നിറയെ ആരാധകരാണ്. എന്നാൽ പലപ്പോഴും വിമർശനങ്ങൾക്കും വഴിവെക്കുന്നുണ്ട്.ജോഷി ചിത്രം ‘പാപ്പൻ’ ആയിരുന്നു സുരേഷ് ഗോപിയുടെ അവസാനം ഇറങ്ങിയ ചിത്രം. മികച്ച പ്രതികരണം ആണ് ചിത്രം നേടിയത്., ജിബു ജേക്കബ് ചിത്രം, മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്നിവയാണ് സുരേഷ് ഗോപിയുടെ പുതിയ പ്രോജക്ടുകൾ.

Scroll to Top