25 വർഷത്തെ പ്രണയബന്ധം, താജ്മഹലിന് മുന്നിൽ നിന്നും പ്രിയയ്ക്ക് ഒപ്പമുള്ള ഫോട്ടോസുമായി കുഞ്ചാക്കോ.

മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോൾ കുഞ്ഞ് ഇസഹാഖ് ആണ്. പതിനാലു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം.2019 ഏപ്രിലിൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ.

ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ എന്ന പോലെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ വസന്തത്തിനും ഇസഹാക്ക് എന്ന് പേരുനൽകുകയായിരുന്നു ചാക്കോച്ചനും പ്രിയയും.മകന്റെ വളർച്ചകളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ താരം പോസ്റ്റ്‌ ആണ് വൈറൽ ആകുന്നത്.ഭാര്യ പ്രിയയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തത്. താജ് മഹലിന് മുൻപിൽ നിൽക്കുന്ന ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തത്.പോസ്റ്റിൽ തങ്ങളുടെ വാർഷികത്തെ കുറിച്ചാണ് പറയുന്നത്.25 വർഷത്തെ പ്രണയബന്ധം പ്രണയത്തിന്റെ പ്രതീകമായ സ്മാരകത്തിന്റെ പശ്ചാത്തലത്തിൽ അത് ആഘോഷിക്കുന്നു എന്നാണ് ചിത്രങ്ങൾക്ക് ഒപ്പം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

facebook post

Scroll to Top