ഇഷ്ടപ്പെട്ട തരത്തിലുള്ള വസ്ത്രത്തിൽ മാളവിക മോഹൻ ; ഹോട്ട് ലൂക്കിലുള്ള താരത്തിന്റെ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ !!

ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ തുടക്കം.തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക പ്രത്യക്ഷപ്പെട്ടതെങ്കിലും ഇവയെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.നിർണായകം ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു.ഹീറോ ഹോണ്ടാ, മാതൃഭൂമി യാത്ര തുടങ്ങിയവയുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു.

പ്രശസ്ത ഇറാനിയൻ ചലച്ചിത്രസംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘’ബിയോണ്ട് ദ ക്ലൗഡ്സ്’’ എന്ന ചിത്രത്തിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടു.മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറാണ് മാളവിക അവസാനം അഭിനയിച്ച മലയാളം ചിത്രം. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജ്ജീവമാണ് മാളവിക മോഹന്‍. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇടയ്ക്ക് ഫോട്ടോസുമായി എത്താറുണ്ട്. അതെല്ലാം തന്നെ വൈറൽ ആണ്.

ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. പച്ച നിറത്തിലെ ഗൗണിൽ ഹോട്ട് ലുക്കിലുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്.വൈഷ്ണവ് പ്രവീണാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയത്.ഹിന്ദിയില്‍ ഒരുക്കുന്ന യുധ്ര എന്ന ചിത്രത്തില്‍ മാളവികയാണ് നായിക. സിദ്ധാന്ഥ് ചതുര്‍വേദിയാണ് ചിത്രത്തിലെ നായകന്‍.

Scroll to Top