കുഞ്ഞെൽദോ ഡിസംബർ 24 ന് തിയറ്ററുകളിലേക്ക്

ആസിഫ് അലിയെ നായകനാക്കി ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ ഡിസംബർ 24 ന് തിയറ്ററുകളിൽ എത്തുന്നു. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രീയേറ്റിവ് ഡയറക്ടർ. ‘കല്‍ക്കി’ ക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ‌ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. തീയറ്ററിൽ മാത്രം റിലീസ് ചെയുന്ന ഒരു സിനിമ ആകും കുഞ്ഞേൽദോ എന്ന് ആദ്യമായി പ്രഖ്യപിച്ച നിർമ്മാണ കമ്പനി കൂടിയാണ് ലിറ്റിൽ ബിഗ് ഫിലിംസ്.

ക്രിസ്തുമസ് റിലീസ് ആയി എത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, രേഖ, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. പി ആർ ഒ സീതാ ലക്ഷ്മി, ഡിജിറ്റൽ പി ആർ വൈശാഖ് സി വടക്കേവീട്

Scroll to Top