സ്‍നേഹം… ജീവിതം… ക്രിസ്‍മസ്..; നക്ഷത്രങ്ങൾക്കിടയിൽ മേഘ്‌നയും ജൂനിയർ ചീരുവും !!! ഫോട്ടോ

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്.തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്. ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുന്നത് മകൻ മൂലമാണ്.

മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. റായൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്. ‘സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്.’- മേഘ്‌ന ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഇപ്പോഴിതാ മകൻ റായനൊപ്പമുള്ള ക്രിസ്മസ് സന്തോഷത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.മകനൊപ്പമുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിസ്മസ് നക്ഷത്രങ്ങളും അലങ്കാര വെളിച്ചങ്ങളും തൂക്കിയ വീടിന്റെ ബാൽക്കണിയിൽ നിന്ന് മകനോട് സംസാരിക്കുന്ന മേഘ്നയുടെ ചിത്രമാണ് ഇത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രത്തിനു താഴെ ക്രിസ്മസ് ആശംസകളുമായി എത്തുന്നത്.

Scroll to Top