ആക്രി കൊണ്ടുണ്ടാക്കിയ ജീപ്പ് ഇനി മഹീന്ദ്ര കളക്‌ഷനിലേക്ക്, യുവാവിന് പുത്തൻ ബാലേറോയും അഭിനന്ദനവുമായി മഹീന്ദ്ര

മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹർ ആക്രി സാധനങ്ങൾ കൊണ്ട് നിർമിച്ച ജീപ്പ് മഹേന്ദ്ര കമ്പനി ഏറ്റെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഈ വാഹനം നിയമപ്രകാരമുള്ള മാ നദണ്ഡങ്ങളൊന്നും പാലിച്ചല്ല ഈ വാഹനം നിർമിച്ചിരിക്കുന്നത് എങ്കിലും കഴിവിനെ അംഗീകരിക്കാതെ വഴിയില്ലന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു.അതുപോലെ തന്നെ ഇദ്ദേഹം നിർമിച്ച വാഹനം തന്നാൽ ഒരു ബൊലേറൊ നൽകാമെന്ന് പറഞ്ഞിരുന്നു. ദത്താത്രേയയുടെ കഴിവിനെ അഭിനന്ദിച്ച് പുതിയ കഴിവുകളെ വളർത്താൻ ആണ് ഈ പ്രോത്സാഹന സമ്മാനമായി പുതിയ ബാലേറോ നൽകിയത്.

ആനന്ദ് മഹേന്ദ്രയുടെ ഈ വാക്കുകൾ കേട്ടത്തോടെ കുടുംബസമ്മേതം തന്റെ വാഹനം മഹീന്ദ്രയ്ക്ക് സമ്മാനിച്ച് അവരുടെ സമ്മാനമായി ബൊലേറോയും വാങ്ങിയാണ് ലോഹര്‍ മടങ്ങിയത്.അതുപോലെ തന്നെ ലഹോറിന്റെ ഈ വാഹനം ഇനി മഹേന്ദ്രയുടെ കളക്ഷനിൽ കാണുമെന്നും ആനന്ദ് മഹേന്ദ്ര ഉറപ്പ് നൽകി.ഈ ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കിട്ടു.നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്.

TWITTER POST

Scroll to Top