ഒറ്റ പ്രസവത്തിൽ മൂന്ന് കുട്ടികൾ, എല്ലാവരുടെയും പ്രാർത്ഥന ഭലിച്ചു, കുട്ടികളെ ആദ്യമായി കാണിച്ച് ലക്ഷ്മി നായർ

കേരളത്തിലെ ഒരു പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി പ്രിൻസിപ്പലിനെ മാറ്റണം എന്ന വിദ്യാർത്ഥി സമ രത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം അനുസരിച്ചു 2017ൽ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന മാറ്റി. കൈരളി ടി.വി.യിലെ ‘മാജിക് ഓവൻ’, ‘ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ’ എന്നീ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പാചകരുചി, പാചകകല, പാചകവിധികൾ, എന്നീ പുസ്കങ്ങളുടെ രചയിതാവാണ്. 1986 മുതൽ 1988 ഒരു വർഷത്തോളം ദൂരദർശനിൽ വാർത്താ അവതാരകയായിരുന്നു.

അഡ്വക്കേറ്റായ അജയ് കൃഷ്ണനാണ് ഭർത്താവ്. പാർവതി, വിഷ്ണു എന്നിവർ മക്കളാണ്.സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി പതിവായി യൂട്യൂബ് ചാനലിലൂടെ വീഡിയോയുമായി എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് തന്റെ പേരക്കുട്ടികളെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തികൊണ്ടുള്ള വിഡിയോയാണ്. മകൾ പാർവ്വതിക്ക് ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികൾ ജനിച്ചിരുന്നു.യുവാൻ, വിഹാൻ, ലയ എന്നിങ്ങനെയാണ് ഇവർക്ക് പേര് നൽകിയിരിക്കുന്നത് മൂത്തതായി നാലു വയസുള്ള ഒരു മകൻ ആണ് ഉള്ളത്.

വിഡിയോയിൽ കുട്ടികൾ ജനിച്ചതിനെ കുറിച്ച്ചും എല്ലാം ലക്ഷ്മി പറയുന്നു.ലക്ഷ്മിയുടെ വാക്കുകളിലേക്ക്,എല്ലാവരുടെയും പ്രാർഥനയാണ് ഞങ്ങളുടെ ഈ കൺമണികൾ. 35 ആഴ്ചകൾക്ക് ശേഷമാണ് പാർവതി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. സിസേറിയനായിരുന്നു. ആ സമയങ്ങളൊക്കെ പ്രാർഥനയോടെയാണ് ഇരുന്നത്. റിസ്ക് ഫാക്ടറുകളൊക്കെ ഭയന്നിരുന്നു. പക്ഷേ എല്ലാം ഭംഗിയായി. കുഞ്ഞുങ്ങളെ ഐസിയുവിലേക്ക് മാറ്റേണ്ടി വന്നില്ല എന്നത് അനുഗ്രഹമായി. ആദ്യത്തെ ദിവസങ്ങളൊക്കെ ഉറങ്ങാനേ പറ്റിയില്ല എന്ന് മകൾ പറഞ്ഞു. 2 കിലോ വെയിറ്റായിരുന്നു ബേബീസിന് ഉണ്ടായിരുന്നത്.

video

Scroll to Top