ഖദറും മുണ്ടും മാത്രമല്ല, സഖാവ് ഈ വേഷത്തിലും പൊളിയാ, ദുബായ് സന്ദർശനത്തിൽ മുഖ്യമന്ത്രി.

കേരള മുഖ്യമന്ത്രി അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം എട്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ദുബായിലെത്തിയിരിക്കുകയാണ്.ഇന്ന് നാട്ടിലേക്ക് എത്താൻ ഇരുന്നതാണ്. ഈ അവസരത്തിലാണ് തീരുമാനങ്ങളിൽ മാറ്റം വരുന്നതും ദുബായിലേക്ക് എത്തിയതും.ഒരാഴ്ച ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി യുഎഇ യിലെ വ്യവസായ പ്രമുഖരുമായി കൂടികാഴ്ച നടത്തും.ഈ അവസരത്തിൽ വൈറൽ ആകുന്നത് മുഖ്യമന്ത്രിയുടെ വേഷമാണ്. ഫ്ലൈറ്റിൽ നിന്ന് ഇറങ്ങുന്ന ഇദ്ദേഹം ഷർട്ടും പാൻസ്റ്റുമാണ് ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.മുഖ്യമന്ത്രിയും ദുബായിലെ മലയാളി പ്രവാസികളുമായുളള സംവാദ പരിപാടി അഞ്ചാം തിയതി അല്‍ നാസർ ലെഷർ ലാന്‍റില്‍ നടത്തും.

ഇതിനായി കൊവിഡ് സാഹചര്യം കണക്കിലെടുത്ത് യുഎഇ സർക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് സംഘാടകർ.ദുബായ് എക്സ്പോ 2020 ലും മുഖ്യമന്ത്രി സന്ദർശനം നടത്തും. അടുത്ത മാസം നാലിന് ഇന്ത്യന്‍ പവലിയനിലെ കേരളാ സ്റ്റാളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. ഫെബ്രുവരി അ‍ഞ്ച്, ആറ് തീയതികളിലായി അറബ്, രാജ്യാന്തര വ്യവസായികളേയും, മലയാളി വ്യവസായികളേയും ഉള്‍പ്പെടുത്തി രണ്ട് നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുമെന്നാണ് വിവരം. നിക്ഷേപക സം​ഗമവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കെഎസ്ഐഡിസി എംഡി രാജമാണിക്യം കഴിഞ്ഞ ദിവസം ദുബായില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവും ചര്‍ച്ചകളില്‍ പങ്കെടുക്കും

Scroll to Top