ചെറുപ്പകാലം മുതലുള്ള സ്വപ്നം യാഥാർഥ്യമായപ്പോൾ ; ബി എം ഡബ്ലിയു സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര !!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകയായി എത്തി രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. പിന്നീട് അവതാരക ആയിട്ടായിരുന്നു ലക്ഷ്മിയുടെ ലോകം. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. രസകരമായ നിരവധി ഗെയിമുകൾ ആണ് സ്റ്റാർ മാജിക് പരിപാടിയുടെ പ്രത്യേകത.വിനോദത്തിന് വേണ്ടി മാത്രമാണ് മത്സരാർത്ഥികൾ എല്ലാം തന്നെ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.

ഒരു വിജയി, അല്ലെങ്കിൽ പരാജിതൻ എന്ന കോൺസെപ്റ്റ് ഈ പരിപാടിയിൽ ഇല്ല. അതുകൊണ്ടുതന്നെ ഈ പരിപാടി കണ്ടിരിക്കാൻ മലയാളികൾക്ക് ഒരു പ്രത്യേക ആവേശമാണ്. കൗണ്ടറുകൾ ആണ് ഈ പരിപാടിയുടെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. ഉരുളക്കുപ്പേരി പോലെ ആണ് എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ മത്സരാർത്ഥികളുടെ ഭാഗത്തുനിന്നും വരുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പോസ്റ്റാണ്. ബി എം ഡബ്ലിയു 3 സീരീസ് എം സ്പോർട്സ് സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കറുപ്പ് നിറത്തിലുള്ള ബി എം ഡബ്ലിയു തന്റെ ചെറുപ്പ കാലം മുതലുള്ള ആഗ്രഹമാണെന്നും ഒടുവിൽ അത് യാഥാർഥ്യമായെന്നും താരം പറയുന്നു. ഏകദേശം 50 ലക്ഷം രൂപ വില വരുന്ന ബി എം ഡബ്ലിയു ആണ് താരം സ്വന്തമാക്കിയത്. കഠിനാധ്വാനത്തിലൂടെ ഏത് ആഗ്രഹവും നിറവേറ്റാൻ സാധിക്കുമെന്നും ,എല്ലാവര്ക്കും ഇതൊരു പ്രചോദനമാകണമെന്നും താരം പറയുന്നു.നിരവധി പേരാണ് ലക്ഷ്മിക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.

Scroll to Top